UPDATES

സോഷ്യൽ വയർ

കനത്ത മഴയില്‍ മുങ്ങി മഹാരാഷ്ട്ര; കുത്തൊഴുക്കില്‍ ജീവനുവേണ്ടി മല്ലടിക്കുന്ന കന്നുകാലികള്‍-വീഡിയോ

വീഡിയോയില്‍ അഞ്ച് പശുക്കള്‍ സൂര്യനദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടന്ന് വെള്ളം കയറുകയും ഓരോന്നായി വെള്ളത്തില്‍ ഒഴുകിപോകുന്നതും കാണാം.

കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കുറച്ചു ദിവസങ്ങളായി ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാണ്. എന്നാല്‍ ജനങ്ങള്‍ മാത്രമല്ല മൃഗങ്ങളും മഴയില്‍ വലയുന്നു എന്നു മനസിലാക്കിതരുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജലസംഭരണികള്‍ നിറഞ്ഞൊഴുകിയത് ജനങ്ങള്‍ക്കു മത്രമല്ല പാല്‍ഗറിലെ മൃഗങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.

വീഡിയോയില്‍ അഞ്ച് കന്നുകാലിള്‍ സൂര്യനദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടന്ന് വെള്ളം കയറുകയും ഓരോന്നായി വെള്ളത്തില്‍ ഒഴുകിപോകുന്നതും കാണാം.

വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച കനത്ത മഴ ശനിയാഴ്ച മുംബൈയിലും അതിന്റെ പ്രാന്തപ്രദേശങ്ങളായ താനെ, നവി മുംബൈ, പല്‍ഘര്‍ എന്നിവിടങ്ങളിലും വെള്ളക്കെട്ടിനു കാരണമായി.അവിടങ്ങളിലെല്ലാം ഗതാഗതവും തടസപ്പെട്ടു. സെന്‍ട്രല്‍, ഹാര്‍ബര്‍, വെസ്റ്റേണ്‍, ട്രാന്‍സ് ഹാര്‍ബര്‍ ലൈനുകളിലെ പ്രാദേശിക ട്രെയിന്‍ സര്‍വീസുകളും വൈകി. മുംബൈയിലും സമീപ ജില്ലകളിലും ഞായറാഴ്ച വരെ ഇടയ്ക്കിടെ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More : വിമാനത്തിനുള്ളില്‍ അപ്രതീക്ഷിത അതിഥി; അലറിവിളിച്ച് യാത്രക്കാര്‍-വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍