UPDATES

സോഷ്യൽ വയർ

‘ഷാരൂഖ്, നിങ്ങളുടെ വലിയ ആരാധികയാണ് ഞാന്‍, സീറോ എനിക്കും കുടുംബത്തിനും ഒരുപാട് ഇഷ്ടപ്പെട്ടു’; മലാലയുടെ ഇൻസ്റ്റഗ്രാം വീഡിയോ

ഹലോ ഷാരൂഖ് ഖാന്‍, വളരെ രസകരമായിരുന്നു നിങ്ങളുടെ സിനിമ.

ഷാരൂഖ് ഖാൻ കുള്ളൻ ആയി വേഷമിട്ട ഏറ്റവും പുതിയ ചിത്രം സീറോക്ക്‌ പാകിസ്ഥാനിൽ നിന്നും ഒരു ആരാധിക. നോബൽ സമ്മാന ജേതാവ് യൂസഫ്‌സായ് മലാല ആണ് കിംഗ് ഖാന്റെ പുതിയ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. തനിക്കും കുടുംബത്തിനും ചിത്രം ഏറെ ഇഷ്ടപ്പെട്ടു എന്ന അഭിപ്രായവുമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മലാല ഇക്കാര്യം പങ്കുവെച്ചത്.

താന്‍ ഷാരൂഖിന്റെ വലിയ ആരാധികയാണെന്നും നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും മലാല വീഡിയോയില്‍ പറയുന്നു.

ഹലോ ഷാരൂഖ് ഖാന്‍, വളരെ രസകരമായിരുന്നു നിങ്ങളുടെ സിനിമ. മികച്ചയൊരു എന്റര്‍ടെയിനര്‍. എന്റെ കുടുംബത്തിനും ചിത്രം ഏറെ ഇഷ്ടമായി. നിങ്ങളുടെ വലിയൊരു ആരാധികയാണ് ഞാന്‍. ഒരു ദിവസം നിങ്ങള്‍ ഓക്‌സ്‌ഫോര്‍ഡില്‍ വരികയോ അല്ലെങ്കില്‍ യുകെയില്‍ എവിടെ വച്ചെങ്കിലുമോ നമുക്ക് നേരിട്ട് കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമായിരിക്കും അത്. നിങ്ങളൊരു നല്ല വ്യക്തിയാണെന്നാണ് എല്ലാവരും പറയുന്നത്. ഞാനും അതുതന്നെ പറയുന്നു’ മലാല വീഡിയോയില്‍ പറഞ്ഞു.

2011 ൽ പുറത്തിറങ്ങി പ്രേക്ഷകസ്വീകാര്യത നേടിയ തനു വെഡ്സ് മനു എന്ന ചിത്രത്തിനു ശേഷം ആനന്ദ് എൽ ‍.റായ് സംവിധാനം ചെയ്തു ഷാരൂഖ് ഖാൻ ചിത്രം സീറോ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. ജബ് തക് ഹെ ജാനിനുശേഷം ഷാരൂഖ്, കത്രീനാ കെയ്ഫ്, അനുഷ്‌കാ ശര്‍മ എന്നിവര്‍ ഒന്നിച്ച ചിത്രമാണിത്. നടി ശ്രീദേവി അവസാനം അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയുമുണ്ട്. സല്‍മാന്‍ ഖാന്‍, മാധവന്‍, ജൂഹി ചൗള, റാണി മുഖര്‍ജി, കാജോള്‍, കരിഷ്മ, ദീപികാ പദുകോണ്‍, ആലിയാ ഭട്ട് തുടങ്ങി വമ്പന്‍ താരനിര അതിഥിവേഷങ്ങളിലെത്തുന്നു.

ബൗവാ സിംഗ് എന്ന ഉയരം കുറഞ്ഞ കഥാപാത്രമായി ഷാരൂഖ് എത്തുമ്പോള്‍ ഓട്ടിസം ബാധിച്ച ശാസ്ത്രജ്ഞയായി അനുഷ്‌ക എത്തുന്നു. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഹിമാന്‍ഷു ശര്‍മ്മയാണ്. നിർമാണം ഗൗരി ഖാൻ.

 

 

View this post on Instagram

 

A message from @Malala for King Khan @iamsrk after watching #ZERO⁠ ⁠ ??

A post shared by SRK Universe (@srkuniverse) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍