UPDATES

സോഷ്യൽ വയർ

‘ലീവ് തീരും മുന്‍പേ വിളി എത്തി. ഭയമോ സങ്കടമോ അല്ല തോന്നുന്നത്. അഭിമാനം ആണ്’; വൈറലായി മലയാളി ജവാന്റെ കുറിപ്പ്

‘ചർച്ചകൾക്കോ ഒത്തുതീർപ്പിനോ ഞങ്ങൾ രാഷ്ട്രിയക്കാരല്ല… ഇന്ത്യൻ ആർമി ആണ്… കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും.’

പുല്‍വാമയില്‍ സൈനിക വാഹനത്തിനു നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു മലയാളി ജവാന്‍ അടക്കം 40 ജവാന്മാരാണ് രക്തസാക്ഷിയായത്. നിരവധി ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവരില്‍ പലരുടേയും നില ഇപ്പോഴും ഗുരുതരമാണ്.

പുല്‍വാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് അവധിയിലായിരുന്ന ജവാന്മാരുടെയെല്ലാം അവധി റദ്ദാക്കിയിരുന്നു. അവധി കഴിയുന്നതിന് മുന്‍പ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്ന ഒരു മലയാളി ജവാന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലാകുകയാണ്.

” ലീവ് തീരും മുന്‍പേ വിളി എത്തി. ഭയമോ സങ്കടമോ അല്ല തോന്നുന്നത്. അഭിമാനമാണ്. ഇത് നാടിനു വേണ്ടി കാശ്മീരില്‍ ചിന്നി ചിതറിയ എന്റെ സഹോദരങ്ങള്‍ക്കായി പോകുന്നതാണ്. ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും കൂടെ ഉള്ളപ്പോള്‍ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും ” എന്ന് തുടങ്ങി ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് ജവാന്റെ പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റ് വായിക്കാം

ലീവ് തീരും മുൻപേ വിളി എത്തി…. ഭയമോ സങ്കടമോ അല്ല തോന്നുന്നത്…. അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കാശ്മീരിൽ ചിന്നി ചിതറിയ എന്റെ സഹോദരങ്ങൾക്കായി പോകുന്നതാണ്…. 
ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും കൂടെ ഉള്ളപ്പോൾ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും…

സൈനികർ അല്ലാത്ത ഭാരതീയർക്ക് ഇതു നാളെയോ മറ്റേനാലോ നടക്കാൻ പോകുന്ന രാഷ്‌ടീയ കൊലാഹലത്തിൽ ഇതു മറക്കാൻ കഴിഞ്ഞേക്കും..

മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളേ ചാനലുകളിൽ കയറ്റിയിരുത്തി ഘോരഘോരം രാജ്യസ്നേഹം ഉദ്ഹോഷികും..

ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീർ ഹൈവേയിലൂടെ യാത്രചെയ്യാൻ ഇവിടുത്തെ രാഷ്ട്രീയകാരെ ഞാൻ സ്വാഗതം ചെയ്യുന്നു..

അപ്പോൾ നിങ്ങൾക്കു മനസിലാകും ..
the beauty of JOURNEY through heaven valley of India..
ചർച്ചകൾക്കോ ഒത്തുതീർപ്പിനോ ഞങ്ങൾ രാഷ്ട്രിയക്കാരല്ല… ഇന്ത്യൻ ആർമി ആണ്… 
കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും.

ധീര സഹ പ്രവർത്തകർക്ക് ആദരാഞ്ജലികൾ..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍