UPDATES

സോഷ്യൽ വയർ

‘പേടിക്കണ്ട, ഞാന്‍ പിടിച്ചു തിന്നുകയൊന്നുമില്ലെന്നു’ അവതാരകയോട് മമ്മൂട്ടി/ വീഡിയോ

അവതാരകയുടെ കൈയ്യില്‍ തട്ടി പരിഭ്രമം എല്ലാം മാറ്റിയെടുത്തതിനു ശേഷമാണ് അഭിമുഖം തുടങ്ങിയത്

സിനിമാ താരങ്ങളുമായുള്ള അഭിമുഖം ഏതൊരു അവതാരകരുടെയും സ്വപ്‌നമാണ്. ആദ്യമായി മമ്മൂട്ടയുടെ അഭിമുഖം എടുക്കാന്‍ എത്തിയ അവതാരകയുടെ പരിഭ്രമം മാറ്റി കൊടുക്കുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഹൃദയങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

മധുര രാജയുടെ അഭിമുഖത്തിനു എത്തിയതായിരുന്നു മമ്മൂട്ടി. താരത്തിനെ കണ്ടതും അവതാരകയ്ക്ക് ചെറിയൊരു പരിഭ്രമം. എന്നാല്‍ അവതാരകയുടെ കൈയ്യില്‍ തട്ടി പരിഭ്രമം എല്ലാം മാറ്റിയെടുത്തതിനു ശേഷമാണ് അഭിമുഖം തുടങ്ങിയത്. അവതാരകയോട് വിശേഷങ്ങള്‍ ചോദിച്ചതിനു ശേഷം ‘പേടിക്കണ്ട, ചോദിച്ചോ.. ഞാന്‍ പിടിച്ചു തിന്നുകയൊന്നുമില്ല’ എന്നു മമ്മൂട്ടി പറയുന്നത് വീഡിയോയില്‍ കാണാം.

അവതാരകയെ മമ്മൂട്ടി വിശദമായി പരിചയപ്പെടുകയും എല്ലാവിധ ആശംസകളും നേര്‍ന്നുമാണ്അഭിമുഖം അവസാനിപ്പിച്ചത്.

 

Read More : റാഫേലില്‍ മോദി സര്‍ക്കാരിന് തിരിച്ചടി: മോഷ്ടിച്ചെന്ന് പറഞ്ഞ രേഖകള്‍ സ്വീകാര്യം, പുന:പരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി കേള്‍ക്കും

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍