UPDATES

സോഷ്യൽ വയർ

‘ഹെല്‍മെറ്റിട്ടില്ലെങ്കില്‍  ഓം ലെറ്റ് ആകും തല’; പപ്പു സീബ്രയ്ക്കും കേരളപോലീസിനുമൊപ്പം മമ്മൂട്ടിയും

അപകട രഹിതമാകട്ടെ നമ്മുടെ നിരത്തുകൾ

റോഡ് സുരക്ഷ ബോധവല്‍ക്കരണത്തിനായി കേരള പോലീസ് അവതരിപ്പിച്ച പപ്പു സീബ്രയുടെ 3D വെര്‍ഷന്‍ അവതരിപ്പിച്ച് നടന്‍ മമ്മൂട്ടി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം അവതരിപ്പിച്ചത്. കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണത്തിനായി കൂടുതല്‍ പ്രചരണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് പപ്പു സീബ്ര 3D ആനിമേഷന്‍ ചിത്രം എത്തുന്നത്.

ചെറിയ കഥകളിലൂടെയും പാട്ടുകളിലൂടെയും റോഡപകടത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് പപ്പു സീബ്ര ആനിമേഷന്‍ ചിത്രം  കേരള പോലീസ് ഇറക്കുന്നത്. ഈ വര്‍ഷത്തെ ബോധവല്‍ക്കരണ പരിപാടികളില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും പങ്കാളിയാകുന്നു എന്ന വിവരം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി ചിത്രം അവതരിപ്പിച്ചത്. 2009ലാണ് ആദ്യമായി പപ്പു സീബ്രയെ പോലീസ് അവതരിപ്പിച്ചത്

പോസ്റ്റ് പൂര്‍ണരൂപത്തില്‍,

കേരള പോലീസിന്റെ റോഡ് സുരക്ഷ ബോധവൽക്കരണ പരിപാടിയായ പപ്പു സീബ്ര യുടെ 3D വേർഷൻ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഈ വർഷത്തെ ബോധവൽക്കരണ പരിപാടികളിൽ കെയർ ആൻഡ് ഷെയർ ഇന്ററ്‌നർഷണൽ ഫൗണ്ടേഷനും പങ്കാളിയാകുന്നു എന്ന വിവരവും സന്തോഷത്തോടെ പങ്കു വക്കുന്നു. അപകട രഹിതമാകട്ടെ നമ്മുടെ നിരത്തുകൾ’


Read More :തുറമുഖങ്ങളിൽ നിന്ന് ഹൂതി വിമതർ പിൻവാങ്ങുന്നു; ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ നീക്കങ്ങൾ വിജയത്തിലേക്ക്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍