UPDATES

സോഷ്യൽ വയർ

‘ചന്ദ്രനിലൂടെ നടന്നിട്ടുണ്ടെങ്കിൽ‌ ബൈബിള്‍ തൊട്ട് സത്യം ചെയ്യുമോ’, ആവശ്യവുമായെത്തിയയാളെ ‘ഇടിച്ച് പരത്തി’ എഡ്വിൻ ആൾഡ്രിൻ

മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യത്തിന് 50 വർഷം പിന്നിടുകയാണ്. നീൽ ആംസ്ട്രോങ്, എഡ്വിൻ (ബുസ്സ്) ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു ചരിത്രയാത്രികർ. ശീതയുദ്ധകാലത്തെ ബഹിരാകാശ മൽസരങ്ങളിൽ അമേരിക്ക നേടിയ വിജയം കൂടിയായിരുന്നു ഈ ദൗത്യം. ചാന്ദ്രയാത്രയെ കുറിച്ച് അന്നുമുതൽ തന്ന ഗൂഢാലേചന സിദ്ധാന്തവും ഉയർന്നിരുന്നു.

ഹോളിവുഡിലെ സ്റ്റുഡിയോയിൽ കൃത്രിമമായി ചിത്രീകരിച്ചതാണ് ചന്ദ്രനിൽ ഇറങ്ങിയ ദൃശ്യങ്ങളെന്നും ചന്ദ്രോപരിതലം സെറ്റിട്ടതാണെന്നുമുള്ളതായിരുന്നു ഇതിൻ പ്രധാനം. എന്നാൽ ഇപ്പോൾ ഈ വാദങ്ങൾ വീണ്ടും ചര്‍ച്ച ചെയ്യുന്നതിന് പിന്നിൽ‌ ഒരു കാരണമുണ്ട്. എഡ്വിൻ ആൾഡ്രിൻ ഒരു വ്യക്തിയെ മർദ്ദിച്ചതാണ് സംഭവം. ഒരു ചോദ്യമായിരുന്നു നടപടിക്ക് പിന്നില്‍.

നിങ്ങൾ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ടോ, ഉണ്ടെങ്കിൽ ബൈബിൽ തൊട്ട് സത്യം ചെയ്യുമോ എന്നായിരുന്നു ആ ചോദ്യം. ചോദിച്ച് തീരും മുൻപെ മറുപടിയും ലഭിച്ചു. നല്ല കനത്ത ഇടി. ആൾഡ്രിന്റെ പ്രതികരണം സോഷ്യൽ മീഡിയയില്‍ വൈറലാണ് ഇപ്പോൾ. മുൻപെങ്ങോ നടന്ന ഒരു സംഭവമാണ് സുവർണജൂബിലി ആഘോഷകാലത്ത് വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അമേരിക്കൻ ചാന്ദ്രപര്യവേക്ഷണ സംഘത്തിലെ അംഗവും അപ്പോളോ 11 ദൗത്യത്തിലെ ചാന്ദ്രപേടകത്തിന്റെ പൈലറ്റുമായിരുന്ന ബസ് ആൾഡ്രിൻ. 1969ജൂലൈ 21നു, നീൽ ആംസ്ട്രോങിനോടൊപ്പം ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തിയുമാണ് ബസ് ആൾഡ്രിൻ എന്ന എഡ്വിൻ യൂജിൻ ആൾഡ്രിൻ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍