UPDATES

സോഷ്യൽ വയർ

കാറിൽ കെട്ടിയ ടയറിൽ കുട്ടിയെ ഇരുത്തി സാഹസിക യാത്ര; ഡ്രൈവറെ തേടി പോലീസ്

ഡ്രൈവര്‍ ഗതാഗത നിയമങ്ങളും റോഡ് സുരക്ഷാ നിയമങ്ങളും ലംഘിച്ചതിനാല്‍ അന്വേഷണം ആരംഭിച്ചെന്നു അധികൃതർ വെളിപ്പെടുത്തി.

കാറുമായി കൂട്ടിക്കെട്ടിയ ടയറില്‍ മകനെ ഇരുത്തി കാര്‍ ഓടിച്ച അച്ഛന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ചൈനയിലാണ് സംഭവം. ചൈനീസ് മൈക്രോ ബ്ലോഗിങ്ങ് വെബ്‌സൈറ്റായ വെയിബോയിലാണ് വീഡിയോ ഷെയര്‍ ചെയ്തത്.

അതേസമയം, ഡ്രൈവര്‍ ഗതാഗത നിയമങ്ങളും റോഡ് സുരക്ഷാ നിയമങ്ങളും ലംഘിച്ചതായി വീഡിയോയില്‍ വ്യക്തമായ സാഹചര്യത്തിൽ വിഷയത്തിൽ  അന്വേഷണം ആരംഭിച്ചെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെയാണ് സംഭവത്തിൽ ചൈനീസ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ചൈനയിലെ ഹാന്‍ദന്‍ സിറ്റിയിലാണ് സംഭവം നടന്നത്. കാറുമായി കൂട്ടിക്കെട്ടിയ ടയറില്‍ കുട്ടിയെ ഇരുത്തി ശൂന്യമായ റോഡിലൂടെയാണ് ഡ്രൈവര്‍ വണ്ടി ഓടിച്ചത്. അന്വേഷണത്തിനു ശേഷം ഡ്രൈവര്‍ക്കെതിരെ പോലീസ് ഫെബ്രുവരി 18- നു കേസെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍