പാമ്പിനെ പ്രകോപിപ്പിക്കുന്ന രീതിയിലായിരുന്നു യുവാവിന്റെ പ്രകടനം.
പാമ്പിനെ അങ്ങനെ കളിപ്പിക്കാന്‍ പറ്റുമോ? പാമ്പുമായുള്ള കളികള്‍ ചിലപ്പോള്‍ കൈവിട്ട കളിയായേക്കാം. പാമ്പിനെ കബളിപ്പിക്കാന്‍ നോക്കിയ യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇയാള്‍ പാമ്പിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ അവസാനം കളി കാര്യമാവുന്നതുമാണ് വീഡിയോ.
മുഖത്തോട് ചേര്‍ത്ത് പിടിച്ച് പാമ്പിനെ പ്രകോപിപ്പിക്കുന്ന രീതിയിലായിരുന്നു യുവാവിന്റെ പ്രകടനം. നിരവധി തവണ പാമ്പിനെ യുവാവ് മുഖത്തോടടുപ്പിക്കുന്നത് വീഡിയോയില്‍ കാണാം. പാമ്പ് വാ തുറന്ന് കൊത്താനായുമ്പോള്‍ യുവാവ് പാമ്പിനെ അകത്തി മാറ്റും. ഒടുവില്‍ അവസരം ഒത്തുവന്ന നിമിഷത്തില്‍ പാമ്പ് യുവാവിന്റെ തലയില്‍ കടിക്കുകയായിരുന്നു.