UPDATES

സോഷ്യൽ വയർ

തൃശൂര്‍ പൂരത്തെക്കുറിച്ച് മോശം പോസ്റ്റ്; യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ഇയാളുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ പൂര പ്രേമികളുടെ പ്രതിക്ഷേധം

തൃശൂര്‍ പൂരത്തിന്റെ ആഘോഷങ്ങള്‍ തുടരുകയാണ്. ഇതിനിടയിലാണ് പൂരത്തെക്കുറിച്ചു ഒരു യുവാവ് ഇട്ട മോശം കമന്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്.

ഫഹദ് കെ.പി എന്ന യുവാവ് തന്റെ ഫേസ്ബുക്കിലിട്ട കമന്റിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് പൂര പ്രേമികള്‍. പ്രതിഷേധം ശക്തമായതോടെ യുവാവിനെ ജോലിയില്‍ നിന്നും കമ്പനി പിരിച്ചു വിട്ടു.

മാരുതി സുസുക്കിയുടെ എഎം മോട്ടേഴ്‌സിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ഇയാളുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ പൂര പ്രേമികളുടെ പ്രതിഷേധം. ഒടുവില്‍ ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വിളിച്ച് ആളുകള്‍ പ്രതിഷേധം അറിയിച്ചതോടെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു.

 

Also Read: കേരളം ഇന്ന് പൂരങ്ങളുടെ പൂരം കാണാന്‍ തൃശൂരിലേക്ക്; പൂരക്കമ്പക്കാര്‍, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാന്‍, ആന പ്രേമികള്‍- ഇവര്‍ക്ക് പറയാനുള്ളത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍