UPDATES

സോഷ്യൽ വയർ

സണ്ണി വെയ്ന്‍ ആകാന്‍ നോക്കിയാല്‍ ഉണ്ണി മുകുന്ദന്റെ അഞ്ചു തലമുറയെ പ്രാകി നശിപ്പിക്കുമെന്ന് ആരാധിക; മറുപടിയുമായി താരം

ആരാധിക തന്നെ കുറിച്ചിട്ട കുറിപ്പിന് രസികന്‍ മറുപടിയുമായി ഉണ്ണി മുകുന്ദന്‍

ഒരു ആരാധിക തന്നെ കുറിച്ചിട്ട കുറിപ്പിന് രസികന്‍ മറുപടിയുമായി ഉണ്ണി മുകുന്ദന്‍. സണ്ണി വെയ്‌നിനെ പോലെ പെട്ടന്നൊരു ദിവസം വിവാഹം കഴിക്കാനാണ് തീരുമാനമെങ്കില്‍ ഉണ്ണി മുകുന്ദന്റെ അഞ്ചു തലമുറയെ പ്രാകി നശിപ്പിച്ചു കളയുമെന്നായിരുന്നു അ്ഞ്ജന എലിസബത്ത് സണ്ണി എന്ന യുവതിയുടെ കുറിപ്പ്. ഇതിനാണ് ഉണ്ണിയുടെ മറുപടി.

അഞ്ജന എഴുതിയത് ഇങ്ങനെയാണ്; ഉണ്ണി മുകുന്ദനോടാണ്.. വല്ല ലൈനോ, കല്യാണം കഴിക്കാന്‍ പാകത്തിലുള്ള ബാല്യകാല സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ ഇപ്പൊ പറഞ്ഞോണം. അല്ലാതെ പെട്ടൊന്നോരീസം ഇങ്ങനെ ഗുരുവായൂര്‍ പോയ് താലികെട്ടീന്നെങ്ങാനും അറിഞ്ഞാല്‍ താങ്കളുടെ അടുത്ത അഞ്ചു തലമുറയെ വരെ ഞാന്‍ പ്രാകി നശിപ്പിച്ചു കളയും…ങാ!! എന്നാലും എന്റെ സണ്ണിച്ചായന്‍…

ഈ കുറിപ്പ് ഫോര്‍വേഡ് മെസേജ് ആയാണ് ഉണ്ണി മുകുന്ദന് കിട്ടിയത്. ഉടനെ തന്നെ അതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ഉണ്ണി മറുപടിയും എഴുതി. അതിങ്ങനെ;

ഒരു ഫോര്‍വേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാന്‍ മികച്ച ഒരിത്. ‘ലൈന്‍’ എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല അഞ്ജന, പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാന്‍ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത് അതൊക്കെ കൊഞ്ചം ഓവര്‍ അല്ലെ? #EthraManoharamaayaAacharangal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍