UPDATES

സോഷ്യൽ വയർ

‘മോശപ്പെട്ട അങ്കിള്‍മാരോട് ആര്‍മി പോരാടും’: യുദ്ധത്തില്‍ കൊല്ലപ്പെട്ട മേജര്‍ അക്ഷയ്‌യുടെ മകള്‍ അച്ഛനുമായുള്ള സംഭാഷണം ഓര്‍ക്കുന്നു / വീഡിയോ

2016 നവംബര്‍ 29-ല്‍ ഉണ്ടായ നഗ്രോഡ യുദ്ധത്തിലാണ് മേജര്‍ അക്ഷയ് രക്തസാക്ഷിയാകുന്നത്.

മേജര്‍ അക്ഷയ്  യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ട് 2 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, അച്ഛനുമായുള്ള സംഭാഷണങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് മകള്‍ നയന. ആര്‍മി നമ്മളെ സ്നേഹിക്കുന്നു, ആര്‍മി മോശപ്പെട്ട അങ്കിള്‍മാരോട് പോരാടുന്നു, നമ്മളെ സഹായിക്കുന്നതില്‍ ആര്‍മി ഭയപ്പെടുന്നില്ല, എല്ലാവരോടും ജയ്ഹിന്ദ് പറയുന്നു.. തുടങ്ങിയ കാര്യങ്ങളാണ് നയന വീഡിയോയില്‍ പറയുന്നത്. അച്ഛന്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് ഇതെല്ലാമെന്നും കുട്ടി പറയുന്നുണ്ട്.

 

സ്നേഹമെന്നത് ഒരു വികാരം ആണ്. ആര്‍മിയോടുള്ള അവളുടെ പപ്പയുടെ സ്നേഹവും രാജ്യത്തിന്റെ പുരുഷന്മാരും അവള്‍ക്കുള്ളിലുണ്ട് എന്ന് എഴുതികൊണ്ടാണ്, നഗ്രോഡ യുദ്ധത്തില്‍ വീരമൃത്യു വരിച്ച മേജര്‍ അക്ഷയ് ഗിരീഷിന്റെ അമ്മ മേഘ്ന ഗിരീഷ് ട്വിറ്ററില്‍ പോസ്റ്റിട്ടത്.

ആര്‍മിയുടെ ജോലിയെ കുറിച്ചുള്ള പപ്പയുമായുള്ള സംസാരങ്ങളെ ഓര്‍ത്തു കൊണ്ടുള്ള മേജര്‍ ഗിരീഷിന്റെ മകള്‍ നെയ്നയുടെ മനോഹര വീഡിയോയും മേജറിന്റെ അമ്മ പങ്കുവെച്ചിട്ടുണ്ട്.

നയനയുടെ വീഡിയോ വൈറലാകാന്‍ അധിക സമയം വേണ്ടി വന്നില്ല. നിരവധി പേരാണ് ഈ വീഡിയോ കണ്ടതിന് ശേഷം വികാരാധീനരായത്. ഈ പ്രായത്തില്‍ തന്നെ കുട്ടിയുടെ ചിന്തകള്‍ക്ക് നല്ല വ്യക്തത ആണെന്നും, അവളുടെ അച്ഛന്‍ എന്താണോ അവള്‍ക്ക് പറഞ്ഞ് കൊടുത്തിരിക്കുന്നത്, അതെല്ലാം വ്യക്തമായി ഇന്നും അവള്‍ ഓര്‍ക്കുന്നു, ദൈവം അവളെ അനുഗ്രഹിക്കട്ടെ എന്ന് തുടങ്ങി നിരവധി കമ്മന്റുകളാണ് നയനയെ തേടി എത്തുന്നത്. 2016 നവംബര്‍ 29-ല്‍ ഉണ്ടായ നഗ്രോഡ യുദ്ധത്തിലാണ് മേജര്‍ അക്ഷയ് കൊല്ലപ്പെടുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍