UPDATES

സോഷ്യൽ വയർ

പതിനായിരങ്ങൾ തിങ്ങി നിറഞ്ഞ പ്രതിഷേധം, ഇടയിലേക്ക് ഒരു ആംബുലൻസ് വന്നാൽ/ വീഡിയോ

പ്രക്ഷോഭവും പ്രതിഷേധവും ആളിക്കത്തുന്നതിനിടെ ഗതാഗതം പൂർണമായും തടസപ്പെട്ട അവസ്ഥയിലാണ് രോഗിയുമായുള്ള ആംബുലൻസിന്റെ കടന്നുവരവ്.

കുറ്റവാളി കൈമാറ്റബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് ഹോങ്കോങ്ങിൽ നടക്കുന്നത്. ലോക ശ്രദ്ധ പിടിച്ച് പറ്റിയ പ്രതിഷേധം തുടരുന്നതിനിടെ പതിനായിരങ്ങൾ തടിച്ചുകൂടിയ പ്രകടനത്തിന് ഇടയിലേക്ക് ഒരു ആംബുലൻസ് കടന്നു വന്നാൽ എന്ത് സംഭവിക്കും. ഒരു അവശ്യസർവീസിന്റെ ആവശ്യകത എന്തെന്നും അത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നും കാട്ടിത്തരുകയാണ് ഹോങ്കോങ്ങിലെ ജനങ്ങൾ. തെരുവിലിറങ്ങിയ ഒരു ജനക്കൂട്ടത്തിന്റ സമയോചിതമായ ഇടപെടലാണ് വ്യക്തമാകുന്നത്.

റോഡ് നിറയെ പ്രക്ഷോഭകാരികൾ മാത്രം. കുറ്റവാളി കൈമാറ്റബിൽ പിൻവലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ട് അവർ നിരത്തുകൾ കയ്യടക്കിയിരിക്കുന്നു. അപ്പോഴാണ് അതു വഴി ഒരു ആംബുലൻസ് പാഞ്ഞുവരുന്നത്. പ്രക്ഷോഭവും പ്രതിഷേധവും ആളിക്കത്തുന്നതിനിടെ ഗതാഗതം പൂർണമായും തടസപ്പെട്ട അവസ്ഥയിലാണ് രോഗിയുമായുള്ള ആംബുലൻസിന്റെ കടന്നുവരവ്.

പൊടുന്നനെ ആ ജനസാഗരം രണ്ട് വശത്തേക്ക് വകഞ്ഞുമാറുകയായിരുന്നു. കൃത്യം ആംബുലൻസിന് പോകാനുള്ള വഴി അളന്ന് മുറിച്ച് ഇരു വശങ്ങളിലേക്കും മാറി. മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായി മാറുകയായിരുന്നു ആ ജനക്കുട്ടം എന്നാണ് നടപടിയെ സോഷ്യൽ മീ‍ഡിയ വാഴത്തിയത്. ജനക്കൂട്ടത്തിന്റെ മാതൃകാപരമായ ഇടപെടലിന് അടിക്കുറിപ്പുകളും കയ്യടികളും വൈറലാവുകയാണ് സോഷ്യൽ മീഡിയയില്‍.

സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഹാക്കർ, നഗ്ന ചിത്രം സ്വയം പങ്കുവച്ച് ഹോളിവുഡ് നടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍