UPDATES

സോഷ്യൽ വയർ

‘കുഞ്ഞു മെസ്സിയുടെ ലിയോ സ്റ്റൈൽ’, അച്ഛന്റെ ഗോളാഘോഷം അനുകരിച്ച് മാറ്റിയോ

മെസ്സിയുടെ ഭാര്യ അന്റോണെല്ല റൊക്കുസ്സോയാണ് രസകരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

ബാഴ്സയുടെ പച്ച ജെഴ്സിയിൽ നാലു വയസ്സുകാരന്റെ സൂപ്പർ കിക്ക്, ശേഷം അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ ആഘോഷവും. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നാലുവയസ്സുകാരന്റെ വീഡിയോ ആണിത്. പ്രകടനം കാഴ്ച വയ്ക്കുന്നത് വേറാരുമല്ല, മെസ്സിയുടെ മകൻ മാറ്റിയോ മെസ്സി.

മെസ്സിയുടെ ഭാര്യ അന്റോണെല്ല റൊക്കുസ്സോയാണ് രസകരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. എന്നാൽ മെസ്സിയിൽ നിന്നും ചെറിയൊരു വ്യത്യാസമുണ്ട് മാറ്റിയോക്ക്. കിക്കെടുക്കുന്നത് വലം കാൽ കൊണ്ടാണ്. പിന്നാലെ ആകാശത്തേത്ത് നോക്കി കൈകളുയർത്തുകും കുരിശ് വരയ്ക്കുകയും ചെയ്യുന്നുണ്ട് കുഞ്ഞുമെസ്സി.

മകന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് അന്റോണെല്ല ഈ വീഡിയോ പോസ്റ്റ് ചെയ്തത്. നിന്നെ സ്‌നേഹിക്കുന്നു മാറ്റു. ജീവിതത്തില്‍ എന്നും ഈ സന്തോഷം കളിയാടട്ടെ. ഈ ഓമനത്വം ജീവിതത്തില്‍ നിന്ന് മായാതിരിക്കട്ടെ. നിനക്ക് ജന്മദിനാശംസകള്‍- അന്റോണിയോ പോസ്റ്റില്‍ കുറിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍