UPDATES

സോഷ്യൽ വയർ

കെ സുധാകരനെ പോലുള്ള ആണുങ്ങളൊക്കെ ഉള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെ നന്നായി നയിക്കാന്‍ ‘സ്ത്രീയായ’ പ്രിയങ്ക ഗാന്ധിക്ക് കഴിയട്ടെ

കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയെ കണക്കിലെടുക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ എന്തു കൊണ്ടും മെച്ചപ്പെട്ട നേതാവാണ് പ്രിയങ്ക

എഐസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധിക്ക് അഭിനന്ദനങ്ങള്‍.

തിരഞ്ഞെടുക്കപ്പെട്ട എന്ന പ്രയോഗം ഒരു തമാശയാണ്, ചുമതലപ്പെട്ട എന്നോ മറ്റോ അല്‍പ്പം ഭംഗിയുള്ള ഭാഷയില്‍ ഉപയോഗിക്കാം. കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയെ കണക്കിലെടുക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ എന്തു കൊണ്ടും മെച്ചപ്പെട്ട നേതാവാണ് പ്രിയങ്ക എന്ന് തോന്നിയിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ആ പാര്‍ട്ടിയുടെ എല്ലാ പരിമിതികള്‍ക്കുള്ളില്‍ നിന്നും സംവിധാനം ചെയ്യാനുള്ള ശേഷിയും, പക്വതയും ഇന്ദിരയുടെ മുഖച്ഛായ കൂടെയുള്ള പ്രിയങ്കക്കാണ് ഒരു പക്ഷേ കൂടുതല്‍ കഴിയുക എന്നു തോന്നുന്നു.

1920ലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസിന്റെ നാല്‍പത്തി എട്ടാമത് അധ്യക്ഷനായി ജവഹര്‍ലാല്‍ നെഹ്‌റു എത്തുന്നത്. നെഹ്റുവിന് ശേഷം 1978ല്‍ ഇന്ദിര വീണ്ടും പ്രസിഡന്റായി ചുമതലപ്പെട്ട ശേഷം പിന്നെ കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബ വാഴ്ച ഏതാണ്ട് പൂര്‍ണമായി കഴിഞ്ഞിട്ടുണ്ട്. 84ല്‍ ഇന്ദിരയുടെ മരണ ശേഷം മകന്‍ രാജീവ്, 1998ല്‍ പാര്‍ട്ടിയുടെ എണ്പത്തി ഏഴാമത് അധ്യക്ഷയായി രാജീവിന്റെ പത്നി സോണിയ, ഇരുപത് വര്‍ഷങ്ങളോളം നീണ്ട അധ്യക്ഷ പദവിക്ക് ശേഷം 2017ല്‍ മകന്‍ രാഹുല്‍, ഇപ്പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മകള്‍ പ്രിയങ്ക.

ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയിലെ ജനാധിപത്യം ഇങ്ങനെയൊക്കെയാണെങ്കിലും തത്കാലം അത് കണക്കിലെടുക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. പ്രിയങ്കയേയും അവരേക്കളേറെ പ്രിയങ്കയെന്ന ഇമേജും കോണ്‍ഗ്രസിന് ഇന്നാവശ്യമുണ്ട്.

മുഖ്യമന്ത്രി പെണ്ണുങ്ങളെക്കാള്‍ മോശമാണെന്ന് പരിഹസിക്കുന്ന കെ സുധാകരാദി വര്‍ക്കിങ് പ്രസിഡന്റുമാര്‍ അരങ്ങു വാഴുന്ന ഇതേ പാര്‍ട്ടിയില്‍ തന്നെ പെണ്ണായ പ്രിയങ്കയ്ക്ക് ഈ ആണുങ്ങളെയൊക്കെ നന്നായി നയിക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.

ശ്രീകാന്ത് പി.കെ

ശ്രീകാന്ത് പി.കെ

കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍