UPDATES

സോഷ്യൽ വയർ

കുറ്റം പറയുന്ന നാവുകൾക്ക് മുന്നിൽ ഞാൻ എന്റെ കാതുകൾ കൊട്ടിയടക്കുക തന്നെ ചെയ്യും: ഡോ. ഫസൽ ഗഫൂർ

ഈ തീരുമാനത്തിൽ ഉറച്ചു നിൽക്കണം. മതമൗലിക വാദികൾക്ക് വഴങ്ങി കൊടുക്കരുതെന്നും ചിലർ ആവശ്യപ്പെടുന്നു.

എംഇഎസിന്കീഴിലുള്ള കോളജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലർ വിവാദമായതിന് പിറകെവിഷയത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി എംഇഎസ് പ്രസിഡന്റ് ഡോ. കെ.പി. ഫസൽ ഗഫൂർ. തന്റ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചെറിയ കുറിപ്പിലായിരുന്നു ഫസൽ ഗഫുര്‍ നിലപാട് വ്യക്തമാക്കുന്നു. മുന്ന് പോസ്റ്റുകളാണ് അദ്ദേഹം വിലക്കിനെ ന്യായീകരിച്ചുകൊണ്ട് പോസ്റ്റ് ചെയ്തിട്ടുള്ളത്. മുഖവരണങ്ങൾ ധരിച്ച് സ്ത്രീകൾ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്നതിന്റെതുൾപ്പെടെയുള്ള ഫോട്ടോകളും അദ്ദേഹം പങ്കുവയ്ക്കുന്നു.

എന്റെ തീരുമാനങ്ങൾ എനിക്ക് ശരിയാണന്നു തോന്നുന്ന കാലത്തോളം കുറ്റം പറയുന്ന നാവുകൾക്ക് മുന്നിൽ ഞാൻ എന്റെ കാതുകൾ കൊട്ടിയടക്കുക തന്നെ ചെയ്യും. എന്നാണ് ഇതിൽ ആദ്യത്തേത്. പിന്നീട് ആദ്യകാലങ്ങളിലെ മുസ്ലീം സ്ത്രീകളുടെ ഫോട്ടോ മുതൽ മുഖാവരണം ധരിച്ച ഫോട്ടോ ചേർത്തുള്ള ചിത്രവും അദ്ദേഹം പങ്കുവയക്കുന്നു.

‘ശെരിക്കും ഈ2015 നു ശേഷം വ്യാപകമായ ഈ മുഖമൂടി ധരിക്കാത്ത മുസ്ലിം സ്ത്രീകൾ ഒക്കെ നരകത്തിലെ വിറക് കൊള്ളികൾ ആയിരിക്കും അല്ലെ ?’ എന്നും ഇതിനൊപ്പം അദ്ദേഹം കുറിക്കുന്നു. എന്റെ വിധി എന്റെ തീരുമാനങ്ങളാണ്✌️?? എന്റെ വിധിയെ തടുക്കാൻ ആരും ഇങ്ങോട്ട് കയറി വരേണ്ടതില്ല… എന്ന മുന്നറിയിപ്പും അദ്ദേഹം മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

പോസ്റ്റുകളെ പ്രതീകൂലിച്ചും അനുകൂലിച്ചും നിരവധി പേരാണ് കമന്റുകളുമായി രംഗത്തെയിരിക്കുന്നത്. ഫസൽ ഗഫൂർ ആര് എന്ത് ധരിക്കണം എന്നൊക്ക അവരുടെ സ്വാതന്ത്രം ആണ്. പക്ഷേ അത് നിരോധിച്ചു കൊണ്ടുള്ള സർക്കുലർ ഇറക്കിയത് യോജിക്കാൻ പറ്റില്ല, രാജ്യം ഭരിക്കുന്ന സങ്കികൾ ആഗ്രഹിക്കുന്നതും നിങ്ങൾ ആഗ്രഹിക്കുന്നതും ഒന്ന് തന്നെയാണെന്നും ചില കമന്റുകൾ ആരോപിക്കുന്നു. മുഖം മുടി ധരിക്കാൻ ഇഷ്ടപ്പെടുന്നവർ അത് ധരിക്കട്ടെ. അല്ലാത്തവർ ധരിക്കാതിരിക്കട്ടെ. തുറന്നു കാണിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിൽ മറച്ചുവെക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ചിലർ ഓർമിപ്പിക്കുന്നു. ഇനി ഒന്നേ പറയാനുള്ളൂ. ഈ തീരുമാനത്തിൽ ഉറച്ചു നിൽക്കണം. മതമൗലിക വാദികൾക്ക് വഴങ്ങി കൊടുക്കരുതെന്നും ചിലർ ആവശ്യപ്പെടുന്നു.

എംഇഎസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറയ്ക്കൽ വിലക്കുന്നതിന് മതസംഘടനകളോട് കൂടിയാലോചിക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഡോക്ടർ ഫസൽ ഗഫൂറിന്റെ പ്രതികരണം. 99% സ്ത്രീകളും മുഖം മറയ്ക്കുന്നില്ല മുസ്‌ലിം സ്ത്രീകളുടെ മുഖം മറയ്ക്കല്‍ പുതിയ സംസ്കാരമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണം. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു സർക്കുലറിന്റെ ഉള്ളടക്കം. മുഖം മറച്ചുള്ള വസ്ത്രം ധരിച്ച് വിദ്യാർഥികൾ ക്ലാസുകളിലെത്തുന്നില്ലെന്ന് അധ്യാപകർ ഉറപ്പുവരുത്തണം. 2019-20 അധ്യയന വർഷം മുതൽ ഇത് പ്രാവർത്തികമാക്കണമെന്നും വിവാദത്തിന് ഇടം നൽകരുതെന്നും സർക്കുലറിൽ പറയുന്നു.  അതേസമയം, ബുർഖ നിരോധനം അംഗീകരിക്കാനാകില്ലെന്നായിരുന്നു സമസ്തയുടെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍