UPDATES

സോഷ്യൽ വയർ

കഞ്ചാവ് കേക്ക് കഴിച്ച് സമ്മേളന ഗ്രൗണ്ടില്‍ ഡാന്‍സ് കളിച്ചും പാട്ടുപാടിയും സുരക്ഷാ ഉദ്യോഗസ്ഥര്‍

ജോലിക്കിടയില്‍ ഒരാള്‍ തന്റെ അന്‍പതാം പിറന്നാളാണെന്ന് പറഞ്ഞുകൊണ്ട് കേക്ക് നല്‍കുകയായിരുന്നു. കേക്കില്‍ കഞ്ചാവ് കലര്‍ന്നിരുന്നുവെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല.

ഇംഗ്ലണ്ടിലെ യോര്‍ക്ക്‌ഷെയറില്‍ കഞ്ചാവ് കലര്‍ന്ന കേക്ക് കഴിച്ച് പതിനഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈ മെല്‍ട്ടന്‍ എന്ന ഗ്രാമത്തിലെ ഒരു സമ്മേളനത്തില്‍ ഇവര്‍ ജോലി ചെയ്യുന്നതിനിടയിലാണ് അബദ്ധത്തില്‍ കഞ്ചാവ് കേക്ക് കഴിച്ചത്.

ജോലിക്കിടയില്‍ ഒരാള്‍ തന്റെ അന്‍പതാം പിറന്നാളാണെന്ന് പറഞ്ഞുകൊണ്ട് കേക്ക് നല്‍കുകയായിരുന്നു. കേക്കില്‍ കഞ്ചാവ് കലര്‍ന്നിരുന്നുവെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല. കേക്ക് കഴിച്ച ചിലര്‍ നൃത്തം ചെയ്യാനും ചിലര്‍ പാട്ട് പാടാനും തുടങ്ങി എന്നാല്‍, പലരും കുഴഞ്ഞ് വീഴുകയാണുണ്ടായത്.

വിവരം പുറത്തറിഞ്ഞ് അടിയന്തിര സഹായം നല്‍കുവാന്‍വേണ്ടി ഡോക്ടര്‍മാര്‍ സംഭവ സ്ഥലത്തേക്ക് എത്തിച്ചേരുകയാണുണ്ടായത്. പലര്‍ക്കും സംഭവസ്ഥലത്തുവെച്ചുതന്നെ വൈദ്യസഹായം നല്‍കുകയായിരുന്നു. ഇതില്‍ പതിമൂന്ന് പേരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അടിയന്തിര സഹായം നല്‍കിയതിനാലാണ് പലരുടേയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരും കുട്ടികളും ഈ കേക്ക് കഴിക്കാതിരുന്നത് ഭാഗ്യമായി എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ആശുപത്രിയില്‍നിന്ന് തിരിച്ചെത്തിയതിന് ശേഷം പലരും സോഷ്യല്‍ മീഡിയയില്‍ ഇതിനെ കുറിച്ചെഴുതി. അസുഖകരമായ ഒരു തമാശ എന്നായിരുന്നു ചിലര്‍ ഇതിനെ വിശേഷിപ്പിച്ചത്.

സംഭവത്തെ തുടര്‍ന്ന് ഡര്‍ഹാമില്‍ നിന്നുള്ള 48 കാരിയെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇത്തരത്തിലുള്ള അപകടങ്ങള്‍ ഇവിടെ തുടര്‍ച്ചയായി സംഭവിക്കുന്നുവെന്ന് അധികൃതര്‍ പറയുന്നു. കേക്കുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെണ്ണയില്‍ കഞ്ചാവ് കലര്‍ത്തിയാണ് ഇത് ഉണ്ടാക്കിയിരുന്നത്. വെണ്ണ കഞ്ചാവുമായി കലരുന്നതിനാല്‍ കഴിക്കുന്ന ആളുകള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയാറില്ല.

ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യം; നാല് ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ക്ക് വിപുല പരിശീലനം നല്‍കാന്‍ റഷ്യ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍