UPDATES

സോഷ്യൽ വയർ

മൈക്കിള്‍ ജാക്സനാകാന്‍ ഇരുപത്തിരണ്ടുകാരന്‍ നടത്തിയത് 11 ശസ്ത്രക്രിയകള്‍; പൊടിച്ചത് 30 ലക്ഷം രൂപ

മൈക്കിള്‍ ജാക്‌സനോടുള്ള അമിത ആരാധന കാരണം 15 വയസ്സുമുതലാണ് ലിയോ ശസ്ത്രക്രിയകള്‍ ചെയ്തു തുടങ്ങുന്നത്.

അമേരിക്കന്‍ പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സണ്‍ മരിച്ചെങ്കിലും ഇന്നും അദ്ദേഹത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ആരാധന കാരണം മൈക്കിള്‍ ജാക്‌സനാകാന്‍ ഒരുങ്ങിയിരിക്കുകയാണ് ഒരു യുവാവ്. അര്‍ജന്റീനയിലെ ലിയോ ബ്ലാങ്കോ എന്ന യുവാവ് ആണ് മൈക്കിള്‍ ജാക്‌സനെ പോലെ രൂപ സാദൃശ്യം ഉണ്ടാകുന്നതിനായി പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്.

42,000 ഡോളറാണ് (ഏകദേശം മുപ്പത്തുലക്ഷം രൂപ) ശസ്ത്രക്രിയക്ക് വേണ്ടി യുവാവ് ഇതുവരെ ചിലവഴിച്ചത്. 11 ശസ്ത്രക്രിയകളോളം യുവാവ് ഇതുവരെ ചെയ്തു. കൂടാതെ നിരവധി സൗന്ദര്യ വര്‍ദ്ധക ചികിത്സയും ലിയോ നടത്തിയിട്ടുണ്ട്.

2 ഓടോപ്ലാസ്റ്റി സര്‍ജറി, 3 ലിപോസേഷന്‍ സര്‍ജറി, 4 റൈനോപ്ലാസ്റ്റി സര്‍ജറി തുടങ്ങി 2 ഹ്യലുറോനിക് ആസിഡ്-ബോടോക്‌സ് പ്രയോഗങ്ങളും മൈക്കിള്‍ ജാക്‌സനാകാന്‍ ഈ 22 വയസ്സുകാരന്‍ ഇതുവരെ നടത്തി. മൈക്കിള്‍ ജാക്‌സന്റെ പൂര്‍ണ്ണ രൂപം കൈവരിക്കാന്‍ ഇനിയും ശസ്ത്രക്രിയകള്‍ക്ക് തയ്യാറാണെന്നാണ് ലിയോ പറയുന്നത്.


മൈക്കിള്‍ ജാക്‌സനോടുള്ള അമിത ആരാധന കാരണം 15 വയസ്സുമുതലാണ് ലിയോ ശസ്ത്രക്രിയകള്‍ ചെയ്തു തുടങ്ങുന്നത്. മന്‍ഡിബുലര്‍ കോണ്‍ടറിംഗ് എന്ന ശസ്ത്രക്രിയയാണ് ലിയോ അവസാനമായി നടത്തിയത്.

മകന്റെ ആഗ്രഹത്തിനൊപ്പമാണ് രക്ഷിതാക്കളും. എങ്കിലും ലിയോയുടെ ആരോഗ്യ കാര്യങ്ങളില്‍ ഭയമുണ്ടെന്നും ഇവര്‍ പറയുന്നു. മൈക്കിള്‍ ജാക്‌സന്റെ ഏകദേശം രൂപം ലിയോ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. ശരീരം കൊണ്ടും മനസ്സു കൊണ്ടും മൈക്കിള്‍ ജാക്‌സനെ പോലെയാകാന്‍ ഒരുങ്ങിയിരിക്കുകയാണ് ലിയോ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍