UPDATES

സോഷ്യൽ വയർ

‘പൂമുത്തോളെ’യ്ക്ക് ഒരു ബംഗാളി ആവിഷ്‌ക്കാരം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രാജേഷ് രാജന്റെ ലൈവ് വീഡിയോ ഇതിനോടകം 9600 ല്‍ക്കൂടുതല്‍പേര്‍ കണ്ടുകഴിഞ്ഞു.

മലയാളത്തിലുള്ള വരികള്‍ മൊബൈലില്‍ നോക്കി വായിച്ചുകൊണ്ട് ഇതരസംസ്ഥാന തൊഴിലാളിയുടെ പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ജോസഫ് എന്ന ചിത്രത്തിലെ പൂമുത്തോളെ എന്ന ഗാനമാണ് പശ്ചിമബംഗാളില്‍ നിന്നെത്തിയ കുശാല്‍ പാടുന്നത്. കുശാല്‍ ഓട്ടോറിക്ഷയിലിരുന്ന് പാട്ടുപാടുന്നതിന്റെ ദൃശ്യങ്ങള്‍ രാജേഷ് രാജന്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

രാജേഷ് രാജന്റെ ലൈവ് വീഡിയോ ഇതിനോടകം 9600 ല്‍ക്കൂടുതല്‍പേര്‍ കണ്ടുകഴിഞ്ഞു. 1800 ല്‍ക്കൂടുതല്‍ ഷെയറുകളാണ് ഇതിനു ലഭിച്ചത്. അനേകം പേരാണ് കുശാലിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

എം പദ്മകുമാര്‍ സംവിധാനം ചെയ്ത് ജോജു ജോര്‍ജ് പ്രധാന വേഷം കൈകാര്യം ചെയ്ത സിനിമയായിരുന്നു ജോസഫ്. 2018 ലാണ് സിനിമ പുറത്തിറങ്ങിയത്. യുവ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് ഈണമിട്ട്, വിജയ് യേശുദാസ് പാടിയ പൂമുത്തോളെ ഏറെ പ്രേക്ഷകപ്രീതി നേടിയ പാട്ടായിരുന്നു.

Read More :രണ്ട് വണ്ടി പോലീസുമായി ജപ്തി ചെയ്യാന്‍ എത്തുന്ന ബാങ്ക്, ചെറുത്തുനില്‍ക്കണമെന്ന് മന്ത്രി; ആത്മഹത്യയുടെ വക്കില്‍ സര്‍ഫാസി കുരുക്കിലായ കശുവണ്ടി വ്യവസായികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍