UPDATES

സോഷ്യൽ വയർ

വാഹനാപകടത്തില്‍പ്പെട്ട വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് മന്ത്രി എ.കെ ബാലന്‍ – കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

മന്ത്രിയുടെ വാഹനത്തിന്റെ മുന്‍പില്‍ പോകുകയായിരുന്ന രണ്ട് വിദേശികളുടെ ബൈക്ക് കണ്ടംകുളങ്ങര എത്തിയപ്പോള്‍ ഒരു സ്ത്രീയെ ഇടിച്ചിട്ട് നിര്‍ത്താതെ പോകുകയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് മന്ത്രി എ.കെ ബാലന്‍ ഇപ്പോള്‍. വാഹനാപകടത്തില്‍പ്പെട്ട സ്ത്രീയെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചതിനാണ്‌ സോഷ്യല്‍ മീഡിയ മന്ത്രിക്ക് കൈയ്യടി നല്‍കിയത്.

സര്‍ക്കാര്‍ പരിപാടികള്‍ക്കായി കോഴിക്കോട് എത്തിയ മന്ത്രി എ.കെ ബാലന്‍ നാദാപുരത്തേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. മന്ത്രിയുടെ വാഹനത്തിന്റെ മുന്‍പില്‍ പോകുകയായിരുന്ന രണ്ട് വിദേശികളുടെ ബൈക്ക് കണ്ടംകുളങ്ങര എത്തിയപ്പോള്‍ ഒരു സ്ത്രീയെ ഇടിച്ചിട്ട് നിര്‍ത്താതെ പോകുകയായിരുന്നു.

പിറകെ വന്ന മന്ത്രി കാറു നിര്‍ത്തി ഇറങ്ങുകയും നാട്ടുകാരും പോലീയും ചേര്‍ന്ന് മന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തിരികെ എത്തിയ വിദേശികളെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശവും പോലീസിനു നല്‍കി. തുടര്‍ന്ന കമ്മീഷ്ണറെ വിളിച്ച് അപകടവിവരം സൂചിപ്പിക്കുകയും, ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാത്ത വിദേശികളെ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

മന്ത്രിയുടെ മാതൃകാപരമായ പ്രവര്‍ത്തിക്ക് അഭിനന്ദന പ്രവാഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍. അപകട സ്ഥലത്തു നിന്നുള്ള മന്ത്രിയുടെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍