UPDATES

സോഷ്യൽ വയർ

‘രാജ്യം നിങ്ങളെ മിസ് ചെയ്യും, വിനയത്തിന്റെയും സഹാനുഭൂതിയുടെയും മുഖമായിരുന്നു’ സുഷമ സ്വരാജിനെ വാഴ്ത്തി സോഷ്യൽ മീഡീയ

ട്വിറ്ററില്‍ അടക്കം വന്‍ ജനപിന്തുണയാണ് ഉള്ള സുഷമയെ തങ്ങൾക്ക് മിസ് ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ഇതിൽ സധാരണക്കാർ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ ഉൾപ്പെടുന്നു.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമ്പോൾ മുൻ തവണയിൽ നിന്നുള്ള പ്രധാന വ്യത്യാസം സുഷമാ സ്വരാജിന്റെയും അരുൺ ജയ്റ്റ്ലിയുടെയും അഭാവമാണ്. കഴിഞ്ഞ സര്‍ക്കാരില്‍ രാഷ്ട്രീയഭേദമെന്യേ ആദരവ് പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു വിദേശ കാര്യമന്ത്രിയെന്ന നിലയിൽ സുഷമ സ്വരാജ്. രാഷ്ട്രീയത്തിന് അപ്പുറം മാനുഷിക പരിഗണനയോടെ പെരുമാറിയിരുന്ന സുഷമ സ്വരാജിനെയാണ് എല്ലാവരും ഓർമിക്കുന്നത്.

എന്നാൽ ആരോഗ്യ പരമായ പ്രശ്നങ്ങള്‍ സുഷമയെയും അരുൺ ജയ്റ്റ്ലിയെയും പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. എന്നാൽ ട്വിറ്ററില്‍ അടക്കം വന്‍ ജനപിന്തുണയാണ് ഉള്ള സുഷമയെ തങ്ങൾക്ക് മിസ് ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ഇതിൽ സധാരണക്കാർ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ ഉൾപ്പെടുന്നു. കഴിഞ്ഞ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് സുഷമ ഇട്ട ട്വീറ്റിന് മറുപടിയെന്നോണമാണ് സുഷമയ്ക്ക് പിന്തുണ അർപ്പിച്ചുള്ള പ്രതികരണങ്ങൾ നിറയുന്നത്.

സുഷമയുടെ സേവനങ്ങള്‍ക്ക് നന്ദി പറയുന്നു, പുതിയ സര്‍ക്കാരില്‍ അവരെ മിസ് ചെയ്യുന്നുവെന്നുമാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കോണ്‍ഗ്രസ് വിട്ട് ശിവസേനയില്‍ ചേര്‍ന്ന പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവരെല്ലാം സുഷമയുടെ അസാന്നിധ്യത്തില്‍ വിഷമം അറിയിച്ചു. അരുണ്‍ ജെയ്റ്റ്‌ലിയും സുഷമ സ്വരാജും ഇത്തവണ മന്ത്രിസഭയില്‍ ഇല്ലാത്തത് നിര്‍ഭാഗ്യകരമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന ഇരുവര്‍ക്കും സൗഖ്യം ആശംസിക്കുന്നതായും ഒമര്‍ തന്റെ ട്വീറ്റിൽ പറയുന്നു. എന്നാൽ ‘രാജ്യം നിങ്ങളെ മിസ് ചെയ്യും. വികാര വിമുക്തമായിരുന്ന ഒരു മന്ത്രിസഭയില്‍ സ്‌നേഹവും മൂല്യവും കൊണ്ട് വന്നത് നിങ്ങളാണ്.’ പ്രിയങ്ക ചതുര്‍വേദി പറയുന്നു.

എന്നാൽ ‘ ക്യാബിനറ്റ് റാങ്കോ അല്ലയോ, വിദേശകാര്യ വകുപ്പിലെ വിനയത്തിന്റെയും സഹാനുഭൂതിയുടെയും മുഖമായിരുന്നു സുഷമ സ്വരാജെന്നാണ് മറ്റൊരാളുടെ നിലപാട്. നിങ്ങള്‍ ഏറെ നല്ല കാര്യങ്ങള്‍ ചെയ്തു മാഡം. നിങ്ങള്‍ സഹായിച്ചവര്‍ നിങ്ങളെ ഒരിക്കലും മറക്കില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു.

കാർഷിക മേഖലയിലൂന്നി മോദി 2.0 തുടക്കം; എല്ലാ കർഷകർക്കും വർഷം 6000 രൂപ; പെൻഷൻ പദ്ധതിയും വിപുലീകരിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍