UPDATES

സോഷ്യൽ വയർ

ശോഭാ സുരേന്ദ്രന്റെ സമരപ്പന്തലിലും എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍: സ്‌കൂള്‍ അടച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം

ക്രിസ്മസ് അവധിക്ക് സ്‌കൂള്‍ അടച്ചു ഇനി കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം വീട്ടിലെ കുട്ടികളെ ഒന്നു സൂക്ഷിക്കണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പരിഹസിക്കുന്നത്

ശോഭാ സുരേന്ദ്രന്റെ സമരപ്പന്തലില്‍ മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ലോറന്‍സിന്റെ മകള്‍ ആശയുടെ മകന്‍ മിലന്‍ ലോറന്‍സ് ഇമ്മാനുവല്‍ ആണ് ശോഭ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപിയുടെ ഉപവാസ സമരത്തില്‍ ഇന്ന് പങ്കെടുത്തത്.

അതേസമയം ഇതിന്റെ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ക്രിസ്മസ് അവധിക്ക് സ്‌കൂള്‍ അടച്ചു ഇനി കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം വീട്ടിലെ കുട്ടികളെ ഒന്നു സൂക്ഷിക്കണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പരിഹസിക്കുന്നത്. മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ഡിജിപി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലും മിലന്‍ പങ്കെടുത്തിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിയായ മിലന് പതിനാറ് വയസ്സേയുള്ളൂവെന്നും രാഷ്ട്രീയ ബോധമില്ലാത്ത ഇയാളെ ബിജെപി നേതാക്കള്‍ ചാക്കിട്ട് പിടിച്ച് സമരപ്പന്തലില്‍ എത്തിച്ചതാണെന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആ ആരോപണത്തിന്റെ ബാക്കിയാണ് ഇപ്പോഴും ഉയരുന്നത്.

ഒക്ടോബര്‍ 30ന് നടന്ന പരിപാടിയിലാണ് മിലന്‍ ശ്രീധരന്‍ പിള്ളയ്‌ക്കൊപ്പം വേദി പങ്കിട്ടത്. വേദിയുടെ മുന്നില്‍ തന്റെ സീറ്റിനടുത്ത് തന്നെ പിള്ള മിലന് സീറ്റ് നല്‍കുകയും ചെയ്തു. തനിക്ക് തന്റേതായ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നാണ് അന്ന് മിലന്‍ പ്രതികരിച്ചത്. മിലന്‍ തന്നോട് ചോദിച്ചിട്ടാണ് ആ പരിപാടിയില്‍ പങ്കെടുത്തതെന്നും അവനെ താനെന്തിനാണ് തടയുന്നതെന്നുമാണ് ആശ ഇതിനെക്കുറിച്ച് ചോദിച്ചത്. തന്റെ കൊച്ചുമകന്‍ എന്നല്ല ആരായാലും ബിജെപിക്കൊപ്പം നില്‍ക്കുന്നത് തെറ്റാണെന്നാണ് അന്ന് ലോറന്‍സ് പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍