UPDATES

സോഷ്യൽ വയർ

പന്നികളുമായി സമയം ചിലവഴിക്കാന്‍ ബഹമാസ് ദ്വീപിലെത്തിയ മോഡലിന് സംഭവിച്ചത്; വീഡിയോ കണ്ടത് ഏഴര ലക്ഷം പേര്‍

ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയായിരുന്ന മിച്ചെല്ലിന്റെ അടുത്തേക്ക് വന്ന് പന്നി കടിക്കുകയായിരുന്നു.

പന്നികളുമായി സമയം ചിലവഴിക്കുന്ന കുറച്ച് നല്ല ഫോട്ടോകള്‍ തന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെ പങ്കുവെക്കാമെന്ന് കരുതിയാണ് ഫിറ്റ്‌നസ് മോഡല്‍ മിച്ചെല്‍ ലീവിന്‍ ബഹമാസിലെ പന്നി ദ്വീപിലെത്തിയത്. എന്നാല്‍ മിച്ചെലിന് ഉണ്ടായ അനുഭവമോ?

ദ്വീപില്‍ നിന്നുള്ള വെള്ള ബിക്കിനിയിലുള്ള വീഡിയോയാണ് വെനിസ്വലയിലെ 32 വയസ്സുകാരി മോഡല്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. കാട്ടുപന്നികള്‍ പാര്‍ക്കുന്ന ദ്വീപില്‍ നിന്നുമാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്ന മിച്ചെല്ലിന്റെ അടുത്തേക്ക് ഓടിയെത്തിയ പന്നി പിന്നെ ഒട്ടും അമാന്തിച്ചില്ല. നല്ല ഒന്നാന്തരം കടി വെച്ചു കൊടുത്തു. പരിഭ്രമിച്ച മിച്ചല്‍ ‘ഇതെന്നെ കടിച്ചു’ എന്നു നിലവിളിച്ചുകൊണ്ട് ഓടി. ആദ്യത്തെ അമ്പരപ്പ് മാറിയപ്പോള്‍ രസകരമായ ഈ വീഡിയോ മിച്ചല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.

View this post on Instagram

????‍♀️?

A post shared by Michelle Lewin (@michelle_lewin) on

പന്നിയുടെ കടിയേറ്റതിനു ശേഷം മിച്ചെല്‍ സുഖമായിരിക്കുന്നെന്നും, വൈദ്യ സഹായം തേടിയിട്ടില്ലെന്നും മിച്ചലിന്റെ ഭര്‍ത്താവ് ജിമ്മി യു.എസ്.എ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പന്നികളുമായി സമയം ചിലവഴിക്കണമെന്ന ആഗ്രഹം ഇനിയൊരിക്കലും മിച്ചെല്ലിനു ഉണ്ടാകില്ലെന്നും, അവ കാട്ടുമൃഗങ്ങളാണ്, അവയുടെ വസതിയില്‍ ചെല്ലുന്നത് നമ്മുടെ തെറ്റാണെന്ന് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദേശം ഏഴര ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. ആയിരത്തിലധികം കമ്മന്റുകളും വന്നിട്ടുണ്ട്. പന്നികളോടൊപ്പം നിന്ന് ചിത്രങ്ങളെടുക്കാന്‍ നിരവധി ആളുകളാണ് ഈ ദ്വീപില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇതുപോലെ മറ്റൊരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ ബഹ്മാസില്‍ പോകുകയും, ഫോട്ടോഷൂട്ടിനിടയില്‍ സ്രാവിന്റെ കടിയേല്‍ക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍