UPDATES

സോഷ്യൽ വയർ

റെഡ് കാർപ്പറ്റിൽ‌ മോഹൻലാലിന് വഴിമാറുന്ന പൃഥ്വിരാജ്; മാസ് വീഡിയോ

ആരാധകരുടെ ആവേശം കണ്ടതോടെ പൃഥ്വിരാജ് ഒരു വശത്തേക്ക് മാറി നിൽക്കുയായിരുന്നു.

റെഡ് കാർപ്പറ്റിൽ‌ മോഹൻലാലിന് വേണ്ടി വഴിമാറുന്ന പൃഥ്വിരാജ്. ലാലേട്ടന്റെ ആരാധകനാണ് താനെന്ന പൃഥ്വിരാജിന്റെ അവകാശവാദങ്ങൾ ശരിവയ്ക്കുന്നതായിരുന്ന വീഡിയോ. ലൂസിഫർ സിനിമയുടെ പ്രമോഷനിടെ ആയിരുന്നു സംഭവം. സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരുമുള്ള ആരാധകൻ മൊബൈലിൽ പകർത്തിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റുന്നത്.

പ്രമോഷൻ ചടങ്ങിൽ റെഡ് കാർപ്പെറ്റിലൂടെ താരങ്ങളോരോന്നായി വേദിയിലേക്ക് കടന്നുവരുന്നു. ഇരുവശവും ആരാധകരുടെ വൻനിര. ആരാധകർക്ക് അഭിവാദം ചെയ്ത് താരങ്ങൾ കടന്നുപോവുന്നു. ഇതിനിടെ പൃഥിരാജിന്റെ കടന്ന് വരവ്, പതിവ് ശൈലിയിൽ നടന്നു നീങ്ങുന്നതിടെ തൊട്ടു പിന്നിൽ മോഹൻലാൽ എത്തുകയായിരുന്നു.

മോഹൻ ലാലെത്തിയതോടെ ആർപ്പുവിളികളുമായി ആരാധകർ, ആരാധകരുടെ ആവേശം കണ്ടതോടെ പൃഥ്വിരാജ് ഒരു വശത്തേക്ക് മാറി നിൽക്കുയായിരുന്നു. ഇതോടെ സിനിമയിലെ നായക കഥാപാത്രത്തിന്റെ കടന്ന വരവിന് സമാനമായി മോഹൻ ലാൽ മുന്നില്‍ നടുന്നു നീങ്ങുകയും, തൊട്ടുപിറകെ പൃഥ്വിരാജ് നടന്നു തുടങ്ങുയുമായിരുന്നു. ‘ഒരു യഥാർഥ ലാലേട്ടൻ ഫാൻ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍