UPDATES

സോഷ്യൽ വയർ

വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ പങ്കുവെച്ചു മോഹന്‍ലാല്‍, ഞെട്ടി ആരാധകര്‍

ഈ പ്രായത്തിലും ഇങ്ങനെ വര്‍ക്ക ഔട്ട് ചെയ്യാന്‍ ലാലേട്ടനെ കൊണ്ടേ സാധിക്കൂ എന്നാണ് ആരാധകരുടെ പക്ഷം

സിനിമകള്‍ക്കു വേണ്ടിയുള്ള മോഹന്‍ലാലിന്റെ മേക്ക് ഓവര്‍ ലുക്കുകള്‍ ശ്രദ്ധേയമാണ്. മോഹന്‍ലാലിന്റെ പല രീതിയിലുള്ള വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ട്രെന്‍ഡിങ് ആണ്. ഇപ്പോഴിതാ തന്റെ ഫേസ് ബുക്കിലൂടെ ഏറ്റവും പുതിയ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ താരം.

ഈ പ്രായത്തിലും ഇങ്ങനെ വര്‍ക്ക ഔട്ട് ചെയ്യാന്‍ ലാലേട്ടനെ കൊണ്ടേ സാധിക്കൂ എന്നാണ് ആരാധകരുടെ പക്ഷം. ഇതിനോടകം തന്നെ താരത്തിന്റെ പരിശീലകനൊപ്പമുള്ള വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഇത്രയും ഫ്‌ളെക്‌സിബിലിറ്റ്,അത് ലാലേട്ടനെ കഴിഞ്ഞേ മറ്റാര്‍ക്കും ഉള്ളൂ, താരത്തിന്റെ മെയ്‌വഴക്കം ആരേയും അദ്ഭുതപ്പെടുത്തും എന്നു തുടങ്ങി നിരവധി കമ്മന്റുകളാണ് ചിത്രത്തിനു താഴെ എത്തുന്നത്.

 

Read More :നന്ദി തരൂര്‍, നിങ്ങള്‍ നിമിത്തമായി, കാര്യകര്‍ത്ത ശ്രീശാന്തിനെ ബിജെപിക്ക് തിരിച്ചുകിട്ടി

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍