UPDATES

സോഷ്യൽ വയർ

‘മാസശമ്പളമില്ല, ചിലവിനുള്ള കാശേ കയ്യിലുള്ളൂ, എന്നാലും സ്‌കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് നല്‍കുന്നു’

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം നല്‍കരുത് എന്നതടക്കമുള്ള നിരവധി പ്രചാരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നതിന് ഇടയിലാണ് ആദിയുടെ ഉദാരമായ ഈ സംഭാവന.

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കാലവര്‍ഷക്കെടുതിയുടെ ഭാഗമായ ദുരന്തത്തില്‍ കേരളം ഉലഞ്ഞിരിക്കെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഫോട്ടോഗ്രാഫറും ഗ്രാഫിക് ഡിസൈനറുമായ ആദി ബാലസുധ സംഭാവന ചെയ്തിരിക്കുന്നത് തന്റെ സ്‌കൂട്ടര്‍ വിറ്റ പണമാണ്. മാസശമ്പളമില്ലാത്ത തന്റെ കയ്യില്‍ ചിലവിനുള്ള പണം മാത്രമേയുള്ളൂ എന്ന് കോഴിക്കോട് സ്വദേശിയായ ആദി ബാലസുധ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൂടെ ഇതും പറയുന്നു – “നമ്മള്‍ അതിജീവിക്കും” എന്ന്. ഏതായാലും പോസ്റ്റ് വൈറലായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം നല്‍കരുത് എന്നതടക്കമുള്ള നിരവധി പ്രചാരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നതിന് ഇടയിലാണ് ആദിയുടെ ഉദാരമായ ഈ സംഭാവന. ദുരിതാശ്വാസ നിധിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും ധന മന്ത്രി തോമസ് ഐസക്കും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ആദി ബാലസുധയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല. വീടിനടുത്ത ആള്‍ക്ക് സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്.. നമ്മള്‍ അതിജീവിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍