UPDATES

സോഷ്യൽ വയർ

മക്കള്‍ക്ക് മാത്രമല്ല, ഉമ്മമാര്‍ക്കും സര്‍പ്രൈസ് കൊടുക്കാന്‍ പറ്റുും/ വീഡിയോ

നാട്ടില്‍ നിന്നും മകന്‍ ജോലിചെയ്യുന്ന സിംഗപ്പൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയാണ് ഈ ഉമ്മ മകനു സര്‍പ്രൈസ് നല്‍കിയത്

രക്ഷിതാക്കള്‍ക്കും കുടുംബക്കാര്‍ക്കും സര്‍പ്രൈസ് നല്‍കുന്ന യുവാക്കളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധിയാണ് പ്രചരിക്കുന്നത്. എന്നാല്‍ അമ്മമാര്‍ മക്കള്‍ക്ക് സര്‍പ്രൈസ് കൊടുത്താലോ? അതുപോലൊരു വീഡിയോയാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയ ഹൃദയങ്ങള്‍ കവരുന്നത്.

മകന് സര്‍പ്രൈസ് നല്‍കുന്ന ഒരു ഉമ്മയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. നാട്ടില്‍ നിന്നും മകന്‍ ജോലിചെയ്യുന്ന സിംഗപ്പൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയാണ് ഈ ഉമ്മ മകനു സര്‍പ്രൈസ് നല്‍കിയത്. പര്‍ദ്ദ ധരിച്ചാണ് ഉമ്മ കടയിലെത്തിയത്. സാധനങ്ങള്‍ വാങ്ങിയതിനു ശേഷം ഇന്‍ഡ്യന്‍ രൂപയാണ് നല്‍കിയത്. ഇതെല്ലാം വീഡിയോ എടുക്കുന്നതും കൂടി കണ്ടപ്പോള്‍ മകനു സംശയം തോന്നി മുന്നില്‍ നില്‍ക്കുന്ന സ്ത്രീയുടെ ഹിജാബ് ഊരി മാറ്റി.

അപ്പോഴാണ് തന്റെ ഉമ്മയാണ് അതെന്നു മകനറിയുനത്. ഉമ്മയെ വന്നു കെട്ടിപ്പിടിക്കുന്നതും അതിനു ശേഷം യുവാവ് തന്റെ കണ്ണുകള്‍ തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്.

 

Read More : ഇതെന്തൊരു സാമ്പിളാണിഷ്ടാ..! മനോരമ-മാതൃഭൂമി സര്‍വേകള്‍ ആറ്റുകാല്‍ രാധാകൃഷ്ണന്റെ മഷിനോട്ടമാകുമ്പോള്‍

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍