UPDATES

സോഷ്യൽ വയർ

റെയ്‌നയെ ചുംബിക്കുന്ന കുഞ്ഞു സിവയെ നോക്കി ധോണി

സമ്മാനദാന ചടങ്ങിനു ശേഷം ഡ്വെയ്ന്‍ ബ്രാവോയോടും ഇമ്രാന്‍ താഹിറിനോടും കുസൃതി കാട്ടുന്ന സിവയേയും വീഡിയോയലില്‍ കാണാം

ക്രിക്കറ്റ് മത്സര വേദികളില്‍ അമ്മയ്ക്കും അച്ഛനുമൊപ്പം സ്ഥിരം സന്ദര്‍ശകയായ കുഞ്ഞു സിവ ഐ.പി.എല്ലിലെ താരമാണ്. സിവയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരെയാണ് സൃഷ്ടിക്കുന്നത്.

ഐ.പി.എല്ലിലെ യാത്രയ്ക്കിടയില്‍ സിവയും സുരേഷ് റെയ്‌നയുടെ മകള്‍ ഗാര്‍ഷ്യയും തമ്മിലുള്ള വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ സിവയുടെ മറ്റൊരു വീഡിയോ എത്തിയിരിക്കുകയാണ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനു ശേഷമുള്ള രസകരമായ നിമിഷങ്ങളാണ് ആരാധക ഹൃദയങ്ങള്‍ കവരുന്നത്.

ധോണിയൊടൊപ്പം ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ സുരേഷ റെയ്‌ന വന്നു സിവയെ എടുക്കുകയും ഉമ്മ ചോദിക്കുകയും ചെയ്തു. തിരിച്ച് ഉമ്മ നല്‍കുന്ന സിവയെ നോക്കി നില്‍ക്കുന്ന രവീന്ദ്ര ജഡേജയെയും ധോണിയേയും ചിത്രങ്ങളില്‍ കാണാം. ഒപ്പം സമ്മാനദാന ചടങ്ങിനു ശേഷം ഡ്വെയ്ന്‍ ബ്രാവോയോടും ഇമ്രാന്‍ താഹിറിനോടും കുസൃതി കാട്ടുന്ന സിവയേയും വീഡിയോയലില്‍ കാണാം.

 

Read More :തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു; ശശി തരൂരിന്റെ തലയില്‍ ആറ് സ്റ്റിച്ച്‌ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍