UPDATES

സോഷ്യൽ വയർ

‘കമോണ്‍ പപ്പാ.. ഗോ പപ്പാ..’ ഐ പി എല്ലില്‍ അച്ഛന് ആവേശം പകര്‍ന്ന് ധോണിയുടെ കുഞ്ഞു സിവ

സിവയുടെ ദൃശ്യങ്ങള്‍ ക്യാമറമാന്‍ പകര്‍ത്തിയതോടെ സൂപ്പര്‍ കിങ്‌സിന്റെയും ഐ പി എല്ലിന്റെ ഔദ്യോഗിക പേജുകളില്‍ വീഡിയോ എത്തി

ഡല്‍ഹി ക്യാപ്റ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ഐ പി എല്‍ മത്സരത്തില്‍ കാണികളുടെ ശ്രദ്ധ നേടിയത് വിജയം കൈവരിച്ച ചാമ്പ്യന്‍സ്മാരായ ചെന്നെ കിങ്‌സിലെ താരങ്ങളല്ല. മറിച്ച് ഗ്യാലറിയില്‍ നിന്നും ആവേശം പകരുന്ന കമന്‍ട്രിയുമായെത്തിയ ധോണിയുടെ മകള്‍ സിവയിലേക്ക് ആയിരുന്നു ഏവരുടെയും ശ്രദ്ധ.

ഗ്യാലറിയില്‍ അമ്മ സാക്ഷിക്കൊപ്പമിരുന്ന് മത്സരക്കളി കാണുകയായിരുന്ന സിവ, സാക്ഷിയുടെ മടിയില്‍ നിന്നും എഴുന്നേറ്റ് ‘കമോണ്‍ പപ്പാ.. ഗോ പപ്പാ..’ എന്ന് ആര്‍ത്തു വിലിച്ചു കൊണ്ടിരിക്കുകയാണ്. കാണികളിലും സിവയുടെ ആവേശം കൗതുകമുണര്‍ത്തി.

.

സിവയുടെ ദൃശ്യങ്ങള്‍ ക്യാമറമാന്‍ പകര്‍ത്തിയതോടെ സൂപ്പര്‍ കിങ്‌സിന്റെയും ഐ.പി.എല്ലിന്റെ ഔദ്യോഗിക പേജുകളില്‍ വീഡിയോ എത്തി. തുടര്‍ന്ന കുഞ്ഞു സിവയുടെ ആവേശം ആരാധകരും ഏറ്റെടുത്തു.

Read More :പൊള്ളുന്ന ജീവിതം പറയാന്‍ കഥാകാരി എന്നെ തെരഞ്ഞെടുത്തു; അഷിതയെ വീണ്ടും വായിപ്പിച്ച ജീവിതകഥ പിറന്നതിന്റെ പിന്നിലെ കഥ ഓര്‍ത്തെടുത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് 

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍