UPDATES

സോഷ്യൽ വയർ

ഗിയറിനു പകരം മുളക്കമ്പ്; സ്‌കൂള്‍ ഡ്രൈവറെ പോലീസ് പൊക്കി (വീഡിയോ)

ഗിയര്‍ മാറാന്‍ സമയം കിട്ടാത്തതിനാല്‍ മൂന്ന് ദിവസമായി മുളക്കൊമ്പാണ് ഉപയോഗിക്കുന്നതെന്ന് ഡ്രൈവര്‍ വെളിപ്പെടുത്തിയതായി ഖാര്‍ ഓഫീസര്‍
പറഞ്ഞു.

കുട്ടികളുടെ ജീവന്‍ അപകടത്തിലാഴ്ത്തി ഗിയറിനു പകരം മുളക്കൊമ്പ് കൊണ്ട് വണ്ടിയോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. മുംബൈ സാന്താക്രൂസ് പൊഡാര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ സ്‌കൂള്‍ ബസ് ഡ്രൈവറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഖാര്‍ റസിഡന്റ്‌സിയിലെ ബി.എം.ഡബ്ല്യു കാറില്‍ സ്‌കൂള്‍ ബസ് ഇടിച്ചതിനെ തുടര്‍ന്ന് കാറുടമ ബസിനെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. അപ്പോഴാണ് ബസ് ഡ്രൈവര്‍ രാജ്കുമാര്‍ (21) മുള ഉപയോഗിച്ചാണ് സ്‌കൂള്‍ ബസ് ഓടിക്കുന്നതെന്ന് കണ്ടെത്തിയത്. ഖാറിനു സമീപമുള്ള മധു പാര്‍ക്കില്‍ വച്ചായിരുന്നു സംഭവം.

തുടര്‍ന്ന് പോലീസിനെ സംഭവം അറിയിക്കുകയും പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ബസ് കാറില്‍ ഇടിയ്ക്കുന്ന സമയത്ത് കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നോ ,അതോ സ്‌കൂളില്‍ ഇറങ്ങിയിരുന്നോ എന്ന് വ്യക്തമല്ല.

ഗിയറിനു പകരം മുളക്കമ്പ് കണ്ടപ്പോള്‍ താന്‍ ഞെട്ടിയെന്നും ഇതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. ഗിയറിനു പകരം മുളക്കമ്പ് ഉപയോഗിക്കുന്ന ചിത്രങ്ങളും വീഡിയോകളും അദ്ദേഹം എടുത്തിരുന്നു.

ഗിയര്‍ മാറാന്‍ സമയം കിട്ടാത്തതിനാല്‍ മൂന്ന് ദിവസമായി മുളക്കൊമ്പാണ് ഉപയോഗിക്കുന്നതെന്ന് ഡ്രൈവര്‍ വെളിപ്പെടുത്തിയതായി ഖാര്‍ ഓഫീസര്‍ പറഞ്ഞു. ഇന്ത്യല്‍ പീനല്‍ കോഡ് സെക്ഷന്‍ 279, 336 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തുവെന്ന് എ.സി.പി മനോജ് ശര്‍മ്മ അറിയിച്ചു.

വിദ്യാര്‍ത്ഥികലെല്ലാം സുരക്ഷിതരാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും സ്‌കൂല്‍ അധികൃതര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍