മുസ്ലീങ്ങൾ ദുആ ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ പൂജ ചെയ്യുന്നു. ക്ഷേത്രത്തിലെത്തുന്ന എല്ലാവരും തന്നെ ഈ കുടുംബത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തിയില്‍ പ്രശംസിക്കാറുണ്ട്.
500 വര്‍ഷത്തിലേറെയായി ശിവനെ പൂജിക്കുന്ന മുസ്ലീം കുടുംബം, ഗുവാഹട്ടിയിലെ രംഗമഹല്‍ എന്ന ഗ്രാമത്തിലാണ് ഈ വ്യത്യസ്ത ക്ഷേത്രവും കുടുംബവം. ജാതി-മത വിവേചനങ്ങള്‍ക്കിടയില്‍ വേറിട്ട കാഴ്ചയാവുകയാണ് ഈ കുടുംബം. ഹിന്ദു-മുസ്ലീം വ്യത്യാസമില്ലാതെ ഏവരും ഒരുപോലെ വന്നു താമസിക്കുന്ന ഒരു പ്രദേശമുണ്ട്. 500 വര്‍ഷത്തോളം പഴക്കമുള്ള ശിവ ക്ഷേത്രത്തില്‍ തലമുറകളായി പൂജകള്‍ ചെയ്യുന്നതും, ക്ഷേത്രത്തെ സംരക്ഷിക്കുന്നതും ഈ മുസ്ലീം കുടുംബമാണ്. പ്രാർത്ഥനകൾക്കായി മുസ്ലിങ്ങളും ഇവിയെ എത്താറുണ്ടെന്നതും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
ഈ ശിവന് തനിക്കെന്റെ മാതാവിന്റെ പിതാവിനെ പോലെയാണ്, അത്രമാത്രം പ്രിയപ്പെട്ടതാണ്. ഞാനദ്ദേഹത്തെ നാനാ ( മാതാവിന്റെ പിതാവ് ) എന്നാണ് വിളിക്കുന്നത്. 500 വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രമാണിത്. എന്റെ കുടുംബമാണ് ഇവിടുത്തെ കാര്യങ്ങള്‍ നോക്കുന്നതെന്നും , ഹിന്ദുവും മുസ്ലീമും ഇവിടെ ഒരു പോലെ വന്നു പ്രാര്ത്ഥിക്കാറുണ്ടെന്നുമാണ് ക്ഷേത്രത്തിലെ കാര്യങ്ങളെല്ലാം ചെയ്യുന്ന വ്യക്തിയായ ഹാജി മതിബര്‍ റഹ്മാന് പറയുന്നത്.
മുസ്ലീങ്ങൾ ദുആ ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ പൂജ ചെയ്യുന്നു. ക്ഷേത്രത്തിലെത്തുന്ന എല്ലാവരും തന്നെ ഈ കുടുംബത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തിയില്‍ പ്രശംസിക്കാറുണ്ട്.
Assam: A Muslim family looks after a Shiva temple for last 500-year in Rangamahal village, Guwahati. The caretaker Matibar Rehman says,’ It’s a 500-year-old temple, our family looks after the temple. People from both the religions- Hindu and Muslim- come here to offer prayers.’ pic.twitter.com/6HZTGtPhAy
— ANI (@ANI) March 2, 2019