UPDATES

സോഷ്യൽ വയർ

ആര്‍പ്പോ ആര്‍ത്തവത്തിനെതിരേയുള്ള വനിത ലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ എഫ്ബി പോസ്റ്റ് മറ്റൊരാളുടേത്

തന്റെതെന്ന രീതിയില്‍ ഷാഹിന നിയാസി പോസ്റ്റ് ചെയ്ത വിമര്‍ശനം വിവാദമായി മാറിയിരുന്നു

ആര്‍പ്പോ ആര്‍ത്തവത്തെ പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയനേയും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരേയും അധിക്ഷേപിച്ചും വനിത ലീഗ് നേതാവ് ഷാഹിന നിയാസി കഴിഞ്ഞദിവസം ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് മറ്റൊരു വ്യക്തി എഴുതിയത്. അങ്ങാടിപ്പുറം സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് സാലി എന്നയാള്‍ ജനുവരി 14 ന് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് അതേപോലെ പകര്‍ത്തി ഷാഹിന 16 ന് തന്റെ ഫെയ്‌സബുക്ക് പോസ്റ്റാക്കി മാറ്റിയത്. മുഹമ്മദ് സാലിക്ക് കടപ്പാട് വയ്ക്കാതെ കോപ്പി ചെയ്തു പ്രസിദ്ധീകരിച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി മാറിയിരുന്നു. അതിരൂക്ഷമായ സ്ത്രീവിരുദ്ധ-കമ്യൂണിസ്റ്റ് വിരുദ്ധ പ്രയോഗങ്ങള്‍ നിറഞ്ഞ പോസ്റ്റില്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായിതന്നെ അധിക്ഷേപിക്കുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം ഈ പോസ്റ്റ് വാര്‍ത്തയാക്കിയതിനു പിന്നാലെയാണ് ഷാഹിനയുടെ പോസ്റ്റ് താന്‍ മുമ്പ് എഴുതിയതാണെന്ന് വ്യക്തമാക്കി മുഹമ്മദ് സാലി രംഗത്തു വരുന്നത്. തന്റെ പേര് പറയാതിരുന്നതിനോ കടപ്പാട് വയ്ക്കാതിരുന്നതിനോ പ്രതിഷേധമില്ലെന്നു മുഹമ്മദ് സാലി പറയുന്നുണ്ട്.

ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വനിരയിലുള്ള ഒരാള്‍ നിയമപ്രശ്‌നങ്ങള്‍ക്കു വരെ കാരണമാകുന്ന രീതിയില്‍ സ്ത്രീകളെയും മുഖ്യമന്ത്രിയേയും തീര്‍ത്തും വിലകുറഞ്ഞതും അസഭ്യകരവുമായ തരത്തില്‍ മറ്റാരോ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് തന്റെതെന്ന നിലയില്‍ ഉപയോഗിച്ചത് ഷഹിനയ്‌ക്കെതിരേയുള്ള പ്രതിഷേധത്തിന് ആക്കംകൂട്ടിയിട്ടുണ്ട്. ആര്‍ത്തവരക്തം ശേഖരിച്ച് എകെജി സെന്ററില്‍ കൊണ്ടുവച്ച് വിതരണം ചെയ്യണം എന്നൊക്കെയുള്ള ആക്ഷേപത്തിന് കഴിഞ്ഞദിവസം തന്നെ ഷാഹിനയ്‌ക്കെതിരേ വിമര്‍ശനം ശക്തമായിരുന്നു. ഡോ. വീണ ജെ എസ്സിനെ പോലുള്ളവര്‍ ശാസ്ത്രീയമായി തന്നെ ഇക്കാര്യത്തില്‍ ഷാഹിനയ്ക്ക് മറുപടി നല്‍കിയിരുന്നു. അതേസമയം തന്നെ ഷഹിനയുടെ പോസ്റ്റിനെ അനുകൂലിച്ചും നിരവധിപേര്‍ എത്തിയിരുന്നു. പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് ഷാഹിനയുടെ സ്വന്തം വാക്കുകളെന്നായിരുന്നു പക്ഷേ പിന്തുണക്കാര്‍ വിശ്വസിച്ചതെന്നു മാത്രം. മുഹമ്മദ് സാലിയുടെ പോസ്റ്റിനു താഴെയും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്ന തരത്തില്‍ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കമന്റുകളായി ഉണ്ട്.

മുഹമ്മദ് സാലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍