UPDATES

സോഷ്യൽ വയർ

ഫോട്ടോയെടുത്ത പാര്‍ട്ടി പ്രവർത്തകന് നന്ദമുരി ബാലകൃഷ്ണയുടെ ‘സിനിമാ സ്റ്റൈൽ ഇടി’, വിവാദം/ വീഡിയോ

പ്രചരണ വാഹനത്തിൽ നിന്നിറങ്ങിയായിരുന്നു നന്ദമൂരിയുടെ നടപടി.

തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച സ്വന്തം പാര്‍ട്ടി അനുഭാവിക്ക് നേതാവിന്റെ മർദനം. നടനും തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എയും ആയ നന്ദമുരി ബാലകൃഷ്ണയാണ് പൊതുചടങ്ങിനിടെ പ്രവർത്തകനെ കയ്യേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത വിമർശമമാണ് ന്ദമുരി ബാലകൃഷ്ണക്കെതിരെ ഉയർന്നത്. ‌‌

വിജയനഗരം ജില്ലയിലെ ചീപ്പുരുപ്പള്ളിയില്‍ വച്ചായിരുന്നു സംഭവം. സെല്‍ഫിയെടുക്കാന്‍ യുവാവ് തന്റെയടുത്തേക്ക് എത്തിയതും നന്ദമുരി ബാലകൃഷ്ണ പ്രകോപിതനാവുകയായിരുന്നു. പ്രചരണ വാഹനത്തിൽ നിന്നിറങ്ങിയായിരുന്നു നന്ദമൂരിയുടെ നടപടി. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.

എന്നാൽ, സംഭവം വിവാദമായതോടെ ആശങ്കയിലാണ് തെലുങ്ക് ദേശം പാർട്ടി. നന്ദമുരി ബാലകൃഷ്ണയുടെ നടപടി തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമോ എന്നാണ് പാർട്ടിയുടെ ആശങ്ക. ഇതോടെ പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങള്‍ പരസ്യമായി നടത്തുന്നതില്‍ നിന്ന് ബാലകൃഷ്ണയെ പാര്‍ട്ടി വിലക്കുയും ചെയ്തതായാണ് റിപ്പോർട്ട്.

ഏപ്രിൽ 11 ന് വോട്ടെുടപ്പ് നടക്കുന്ന ആന്ധ്രപ്രദേശിലെ ഹിന്ദുപ്പൂര് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ബാലകൃഷ്ണ ജനവിധി തേടുന്നത്. ഇതാദ്യമായല്ല ടിഡിപിയുടെ താരപ്രചാരകൻ‌ ഇത്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത്. ഫോട്ടോയെടുക്കാന്‍ അടുത്തേക്ക് വന്നതിനായിരുന്നു അന്നും താരം രോഷാകുലനായത്. അന്ന് ബാലകൃഷ്ണ അയാള്‍ക്ക് നേരെ അസഭ്യവാക്കുകള്‍ പറഞ്ഞതും വാര്‍ത്തയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍