UPDATES

സോഷ്യൽ വയർ

വിനായക് നാഥുറാം ഗോഡ്സെ ഒരു മനുഷ്യനല്ല; വര്‍ഗ്ഗീയ വിഷം തീണ്ടിയ ഒരു ചിന്തയുടെ ഉല്പന്നമാണ്

വെറുപ്പും ഇരവാദവും അന്യമതദ്വേഷവും, അസംബന്ധവാദങ്ങളും, തെറ്റായ കണക്കുകളും വികലമായ താരതമ്യങ്ങളും, കൃത്രിമ യാഥാര്‍ഥ്യങ്ങളും ചുറ്റും പറക്കുമ്പോള്‍ ഓര്‍ക്കണം.. അവയൊക്കെ ഗോഡ്‌സെമാരെ ജനിപ്പിക്കുന്നുണ്ട്

മഹാത്മാ ഗാന്ധിയുടെ 71-ാം ചരമവാര്‍ഷികമാണ് ഇന്ന്. ഗാന്ധിയ്‌ക്കൊപ്പം അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്ത നാഥുറാം വിനായക് ഗോഡ്‌സെയും ഇന്ന് ചര്‍ച്ചകളില്‍ നിറയുകയാണ്. ഗോഡ്‌സെ ഒരു മനുഷ്യനല്ലെന്നും ഒരു ചിന്തയുടെ ഉല്‍പ്പന്നമാണെന്നുമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ് പറയുന്നത്. വെറുപ്പും ഇരവാദവും അന്യമതദ്വേഷവും, അസംബന്ധവാദങ്ങളും, തെറ്റായ കണക്കുകളും വികലമായ താരതമ്യങ്ങളും, കൃത്രിമ യാഥാര്‍ഥ്യങ്ങളും ചുറ്റും പറക്കുമ്പോള്‍ ഓര്‍ക്കണം.. അവയൊക്കെ ഗോഡ്‌സെമാരെ ജനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ഗോഡ്സെ കോടതിയില്‍ പറഞ്ഞതില്‍നിന്നാണ്

‘ചുരുക്കിപ്പറഞ്ഞാല്‍, ഗാന്ധിജിയെ വധിച്ചാല്‍ എനിക്കല്ലാം നഷ്ടമാകും, എന്റെ ജീവനേക്കാള്‍ ഞാന്‍ വലുതായി ഞാന്‍ കണക്കാക്കുന്ന മാന്യത അടക്കം. എന്നാല്‍ ഗാന്ധിജി ഇല്ല എങ്കില്‍ ഇന്ത്യ വളരെ ശക്തമായ ഒരു രാജ്യമായിത്തീരും. ആളുകള്‍ ഞാനൊരു വിഡ്ഡിയാണ് എന്ന് കരുതും, പക്ഷെ രാജ്യം അതിന്റെ സ്വാഭാവിക ഇച്ഛയ്‌ക്കൊത്തു വളരും.’

Briefly speaking, I thought to myself and foresaw I shall be totally ruined, and the only thing I could expect from the people would be nothing but hatred and that I shall have lost all my honour, even more valuable than my life, if I were to kill Gandhiji. But at the same time I felt that the Indian politics in the absence of Gandhiji would surely be proved practical, able to retaliate, and would be powerful with armed forces. No doubt, my own future would be totally ruined, but the nation would be saved from the inroads of Pakistan . People may even call me and dub me as devoid of any sense or foolish, but the nation would be free to follow the course founded on the reason which I consider to be necessary for sound nation-building.

വര്‍ഗീയതയുടെ പുഴുക്കള്‍ തലച്ചോറില്‍ കയറി നുരയ്ക്കുമ്പോള്‍ പിന്നെ കാണുന്ന കാഴ്ചകള്‍ ഇതൊക്കെയാണ്. വിനായക് നാഥുറാം ഗോഡ്സെ ഒരു മനുഷ്യനല്ല; ഒരു ചിന്തയുടെ ഉല്പന്നമാണ്. വര്‍ഗീയത വിഷംതീണ്ടിയ തലച്ചോറുകള്‍ കൂട്ടമായി ഉല്‍പ്പാദിപ്പിക്കുന്നത്. നമ്മള്‍ കാണുന്നത് ഗോഡ്സെയുടെ മുഖമാണ് എന്ന് മാത്രം.

വെറുപ്പും ഇരവാദവും അന്യമതദ്വേഷവും, അസംബന്ധവാദങ്ങളും, തെറ്റായ കണക്കുകളും വികലമായ താരതമ്യങ്ങളും, കൃത്രിമ യാഥാര്‍ഥ്യങ്ങളും ചുറ്റും പറക്കുമ്പോള്‍ ഓര്‍ക്കണം.. അവയൊക്കെ ഗോഡ്‌സെമാരെ ജനിപ്പിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍