UPDATES

സോഷ്യൽ വയർ

വിജയ് ചിത്രം ‘തളപതി 63’ലെ നയന്‍താരയുടെ ലൊക്കേഷന്‍ വീഡിയോ

രാജാ റാണിക്ക് ശേഷം അറ്റ്‌ലിയുമായി നയന്‍താര ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

എസ്.ആര്‍.എം സര്‍വ്വകലാശാലയാണ് ഇപ്പോള്‍ വിജയ് ആരാധകരുടെ പ്രിയപ്പെട്ട സ്ഥലം. വിജയ്‌യുടെ പുതിയ ചിത്രമായ തളപതി 63-യുടെ ചിത്രീകരണം എസ്.ആര്‍.എം സര്‍വ്വകലാശാലയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വിജയിയെ കാണാനെത്തിയ ആരാധകര്‍ക്ക് ഇരട്ടി സന്തോഷമാണ് ലഭിച്ചത്. കൂട്ടത്തില്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെയും കണ്ട സന്തോഷത്തിലാണ് അവര്‍.

സര്‍വ്വകലാശാലയില്‍ നിന്നും വിജയ് ആരാധകര്‍ എടുത്ത നയന്‍താരയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്ര്ദ്ധനേടികൊണ്ടരിക്കുകയാണ്. വെള്ള ടീ ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച് നയന്‍താര ലൊക്കേഷനില്‍ നിന്ന് കാറില്‍ കയറുന്ന ദൃശ്യങ്ങളാണിവ. പുതിയ ചിത്രത്തിലെ നയന്‍താരയുടെ ലുക്ക് ആണോ ഇതെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

മെര്‍സല്‍, തെറി എന്നീ വിജയ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ അറ്റ്ലിയും വിജയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. തളപതി 63ന് രാജാ റാണിക്ക് ശേഷം അറ്റ്ലിയുമായി നയന്‍താര ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.

Read More :പ്രധാനമന്ത്രി പേര് മാറ്റി ; ഇനി ‘ചൗക്കിദാർ നരേന്ദ്ര മോദി’ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍