UPDATES

സോഷ്യൽ വയർ

പരുക്കേറ്റ നക്‌സലിനു രക്തം ദാനം ചെയ്ത ജവാന് അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ

ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രക്തം ആവശ്യമുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് രക്തം നല്‍കാന്‍ ജവാന്‍ തയ്യാറാകുകയായിരുന്നു.

സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് ഫോഴ്‌സിലെ ജവാനെ വാഴ്ത്തി പാടുകയാണ് സോഷ്യല്‍ മീഡിയ. ഒരുപാട് അഭിനന്ദനങ്ങളാണ് ജവാനെ തേടി എത്തുന്നത്. പരുക്കേറ്റ നക്‌സലിനു രക്തദാനം ചെയ്യുന്ന ജവാന്റെ ചിത്രത്തിനാണ് അഭിനന്ദന പ്രവാഹം.

നക്‌സലുകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന കോബ്ര സംഘത്തിലെ ഓഫീസറാണ് കോണ്‍സ്റ്റബില്‍ രാജ് കമല്‍. ജാര്‍ഖണ്ഡില്‍ അടുത്തിടെ ഉണ്ടായ ആക്രമത്തില്‍ പരുക്കേറ്റ നക്‌സലിനാണ് ജവാന്‍ രക്തം നല്‍കിയത്. വെടിവെപ്പില്‍ പരുക്കേറ്റ ഇയാളെ റാഞ്ചിസ് രാജേന്ദ്ര ഇന്‍സ്റ്റുറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രക്തം ആവശ്യമുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് രക്തം നല്‍കാന്‍ ജവാന്‍ തയ്യാറാകുകയായിരുന്നു.

ജവാന്റെ ഹൃദയ സ്പര്‍ശിയായ പ്രവര്‍ത്തിയെ അഭിനന്ദിച്ചും ആദരിച്ചുമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ഒരു ഇന്ത്യന്‍ പൗരനോടുള്ള തന്റെ ഡ്യൂട്ടിമാത്രമാണ് ചെയ്തത് എന്നാണ് രാജ്കമല്‍ പറയുന്നത്.

രാജ് കമലിനു ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചെന്ന് ഐ.ജി.പി സഞ്ജയ് ആനന്ദ് ലത്കര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍