UPDATES

സോഷ്യൽ വയർ

ഇത് ‘ഗോള്‍ഡ് ബാര്‍ ചലഞ്ച്’: ജയിച്ചാല്‍ 20 കിലോ സ്വര്‍ണം വീട്ടില്‍ കൊണ്ടുപോകാം

ദുബായ് വിമാനത്താവളത്തിലാണ് ഗോള്‍ഡ് ബാര്‍ ചലഞ്ച് പരീക്ഷിക്കാന്‍ ആളുകള്‍ക്ക് അവസരം ഒരുക്കിയിരിക്കുന്നത്

ചലഞ്ചുകളുടെ കാലമാണിത്. പല ചലഞ്ചുകളും ആളുകള്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായൊരു ചലഞ്ചാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ചലഞ്ചില്‍ വിജയിക്കുന്നവര്‍ക്ക് ലഭിക്കുന്ന സമ്മാനമാണ് ആകര്‍ഷകം.

ദുബായ് വിമാനത്താവളത്തിലാണ് ഗോള്‍ഡ് ബാര്‍ ചലഞ്ച് പരീക്ഷിക്കാന്‍ ആളുകള്‍ക്ക് അവസരം ഒരുക്കിയിരിക്കുന്നത്. ഈ ചലഞ്ചില്‍ വിജയിക്കുന്നയാള്‍ക്ക് 20 കിലോ സ്വര്‍ണമാണ് ലഭിക്കുന്നത്.

വിമാനത്താവളത്തിനുള്ളില്‍ ഒരു ഗ്ലാസ് ബോക്സില്‍ 20 കിലോ സ്വര്‍ണ കട്ടിയുണ്ട്. ബോക്സില്‍ ചെറിയ ദ്വാരലും. ഈ ദ്വാരത്തിലൂടെ സ്വര്‍ണക്കട്ടി പുറത്ത് കൊണ്ട് വരുന്ന ആളായിരിക്കും വിജയി.

എന്നാല്‍ ഈ ചലഞ്ച് അത്ര എളുപ്പമല്ലെന്നാണ് ചലഞ്ച് ഏറ്റെടുത്തവര്‍ പറയുന്നത്. 20 കിലോ സ്വര്‍ണം സ്വന്തമാക്കാന്‍ നിരവധി പേരാണ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ കാണാം..

,
<

 

Read More : Explainer: കിഫ്ബിയുടേത് കേരളമെന്ന ബ്രാൻഡിന്റെ കൂടി വിജയം; മസാല ബോണ്ടിന് കിട്ടിയ സ്വീകാര്യതയ്ക്കു പിന്നിലെ മസാലക്കൂട്ട് 

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍