UPDATES

സോഷ്യൽ വയർ

‘എന്റെ പൈനാപ്പിള്‍, എന്റെ കുഞ്ഞ്, എന്റെ മഴവിൽ’ രൺവീറിന് ജന്മദിനാശംസകളുമായി ദീപികയുടെ ലൗ ലെറ്റർ

കപിൽ ദേവിന്റെ ജീവിതം പറയുന്ന 83 സിനിമയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടാണ് രൺവീർ പിറന്നാൾ ദിനം പങ്കു വച്ചത്.

ഐസ് മിഠായി കഴിക്കുന്ന രൺവീർ സിങ്ങ്. ശനിയാഴ്ച ജൻമദിനം ആഘോഷിച്ച ബോളിവുഡ് സൂപ്പർതാരത്തിന് ആശംസകളുമായി ഭാര്യയും നടിയുമായ ദീപിക പദുക്കോൺ പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്. ബാല്യത്തിലെ വികൃതി ദിനങ്ങളിൽ ഒന്ന് ആരാധകർക്കായി പങ്കുവയ്ക്കുകയാണ് ദീപിക. കൂടെ സ്നേഹം തുളുമ്പുന്ന സാമാന്യം വലിയൊരു കുറിപ്പും.

വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യ ജൻമദിനം എന്ന നിലയ്ക്കാണ് ദീപികയുടെ കുറിപ്പ്. ‘മാന്യനും വൈകാരികവുമാണ് നിങ്ങൾ, കരുതലും അനുകമ്പയും, തമാശയും ആനന്ദദായകമാണ് വിശ്വസ്തനാണ് നിങ്ങൾ… എന്റെ ഭർത്താവ്, സുഹൃത്ത്, കാമുകൻ, എന്റെ വിശ്വസ്തൻ… അതിലുപരി, എന്റെ കുഞ്ഞ്, എന്റെ ശിശു, എന്റെ പിഞ്ചുകുഞ്ഞ്, എന്റെ പൈനാപ്പിൾ, എന്റെ സൂര്യകിരണം, എന്റെ മഴവിൽ… നിങ്ങൾ എന്നെന്നേക്കും എല്ലായ്പ്പോഴും ഇങ്ങനെ ആയിരിക്കട്ടെ … ഞാൻ നിന്നെ സ്നേഹിക്കുന്നു ….’ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിരിക്കുകയാണ് ദീപികയുടെ ആശംസ.

അതേസമയം, പ്രഥമ ലോക കപ്പ് നേട്ടം കൈവരിച്ച ഇന്ത്യൻ ടീമിലെ നായകൻ കപിൽ ദേവിന്റെ ജീവിതം പറയുന്ന 83 സിനിമയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടാണ് രൺവീർ പിറന്നാൾ ദിനം പങ്കു വച്ചത്. ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും. 83 ൽ കപിലിന്റെ ഭാര്യയുടെ വേഷം ചെയ്യുന്നത് ദീപികയാണെന്ന പ്രത്യേകതയും ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍