UPDATES

സോഷ്യൽ വയർ

ആരാധകന്റെ മുഖത്ത് ഇടിച്ചു; നെയ്മര്‍ വീണ്ടും വിവാദത്തില്‍

റഫറിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മോശമായ പരാമര്‍ശനം നടത്തിയതിന് കഴിഞ്ഞ ദിവസമാണ് യുവേഫ നെയ്മറിന് മൂന്ന് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്

വിവാദങ്ങള്‍ ഒഴിയാതെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ ബ്രസീല്‍ താരം നെയ്മര്‍. റഫറിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മോശമായ പരാമര്‍ശനം നടത്തിയതിന് കഴിഞ്ഞ ദിവസമാണ് യുവേഫ നെയ്മറിന് മൂന്ന് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ പുതിയ ഒരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് നെയ്മര്‍.

ദേഷ്യം നിയന്ത്രിക്കാനാതെ ആരാധകന്റെ മുഖത്ത് ഇടിച്ചതാണ് വിവാദത്തിനു കാരണം. ഫ്രഞ്ച് കപ്പ് ഫൈനലില്‍ റെനസിനോട് തോറ്റ് കിരീടം നഷ്ടപ്പെട്ടതിനു പിന്നാലെ രണ്ടാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വാങ്ങാന്‍ പോകുന്നതിടയ്ക്കാണ് സംഭവം. ഇതിനിടെ ആരാധകന്‍ നെയ്മറിനോട് എന്തോ പറയുകയും ദേഷ്യം വന്ന നെയ്മര്‍ ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് നടന്ന വാക്കുതര്‍ക്കത്തിനൊടുവില്‍ ആരാധകന്റെ മുഖത്തിടിക്കുകയായിരുന്നു നെയ്മര്‍. സുരക്ഷാ ഉദ്യോഗസ്ഥരും സഹതാരങ്ങളും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ താരം വിവാദത്തിലായി.

Read More : ശ്രീലങ്കൻ ഭീകരാക്രമണം: കാസറഗോഡും പാലക്കാടും വീടുകളിൽ എൻഐഎ റെയ്ഡ്; ഐസിസ് നേതാവ് സഹ്രാൻ ആഷിമുമായി ബന്ധമുണ്ടെന്ന് സംശയം 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍