UPDATES

സോഷ്യൽ വയർ

‘പശ്ചിമഘട്ടത്തിലെ പച്ചപ്പിനിടയിലൂടെയുള്ള ഈ പാതയാണ് കേരളത്തിലെ ഏറ്റവും മനോഹരമായ റെയില്‍ പാത’: പീയൂഷ് ഗോയല്‍

കേരളത്തിന് പുറത്തുള്ള പലരും ധരിച്ചിരിക്കുന്നത് കാട്ടിലൂടെയാണു പാത കടന്നുപോകുന്നതെന്നാണ്

നിലമ്പൂര്‍ – ഷൊര്‍ണൂര്‍ റെയില്‍ പാതയെ പ്രകീര്‍ത്തിച്ച് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. കേരളത്തിലെ ഏറ്റവും മനോഹരമായ റെയില്‍പാതയെന്ന അടിക്കുറിപ്പോടെ പാതയുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു പീയുഷ് ഗോയല്‍.

പീയുഷ് ഗോയലിന്റെ ഫേസ് ബുക്ക് പോസ്റ്റ്

‘പാലക്കാട് ജില്ലയിലെ നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയിലെ ഈ ചിത്രങ്ങള്‍ നോക്കൂ, പശ്ചിമഘട്ടത്തിലെ പച്ചപ്പിനിടയിലൂടെ കടന്നുപോകുന്ന ഈ പാത കേരളത്തിലെ ഏറ്റവും മനോഹരമായ റെയില്‍വേ പാതയാണ്.’

പീയുഷ് ഗോയല്‍ ഷെയര്‍ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണങ്ങളാണ് എത്തുന്നത്. കേരളത്തിന് പുറത്തുള്ള പലരും ധരിച്ചിരിക്കുന്നത് കാട്ടിലൂടെയാണു പാത കടന്നുപോകുന്നതെന്നാണ്. മലപ്പുറംകാര്‍ ഈ പാത പാലക്കാട് ജില്ലയില്‍ അല്ലെന്നും മലപ്പുറം ജില്ലയിലാണെന്നും മന്ത്രിയെ തിരുത്തുകയും ചെയ്തു.

പുറംകാഴ്ചകള്‍ കാണാന്‍ കഴിയുന്ന വിസ്റ്റാഡം കോച്ച് അനുവദിക്കണമെന്നും കൂടുതല്‍ ട്രെയിനുകളും സ്റ്റേഷനുകളില്‍ സൗകര്യങ്ങളും വേണമെന്നും കമന്റിലുണ്ട്. കൂടാതെ മറ്റ് ചിലര്‍ നിലമ്പൂര്‍ -നഞ്ചന്‍കോട് റെയില്‍ പാത യാഥാര്‍ഥ്യമാക്കണമെന്ന അഭ്യര്‍ഥനയും എത്തി.

നോമ്പ്, പാതിരാക്കുര്‍ബാന, അപ്പം, ഇറച്ചി, അരയ്ക്കല്‍, വറക്കല്‍, പുല്‍ക്കൂട്ടിലെ ഉണ്ണീശോകള്‍; മ്യൂസ് മേരിയുടെ കാഞ്ഞിരപ്പള്ളി ക്രിസ്തുമസ്

എന്തുകൊണ്ട് സന്നിധാനത്ത് യുവതികളെ എത്തിക്കാന്‍ സാധിക്കുന്നില്ല? ശബരിമലയുടെ ഭൂപ്രകൃതിയും ഒരു കാരണമാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍