UPDATES

സോഷ്യൽ വയർ

ഇപ്പോൾ നമുക്കു വേണ്ടത് പരിഭ്രാന്തിയല്ല, ജാഗ്രതയാണ്; ആഷിക് അബുവിനോടും ടീമിനോടും ഒരു അഭ്യർത്ഥന

വൈറസ് മൂവീ റിലീസ് ഇപ്പോൾ ചെയ്യുന്നതിൽ ധാർമികമായ ഒരു പ്രശ്നമുണ്ടെന്ന് വ്യക്തിപരമായി തോന്നുന്നെന്നാണ് കുറിപ്പിലെ പരാമർശം.

ഒരു വർഷത്തിനിപ്പുറം സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചിരിക്കുന്നു. എന്നാൽ കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ വർഷം പടർന്ന് പിടിച്ച നിപ വൈറസിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ആഷിക് അബു ചിത്രം വൈറസ് റിലീസിന് തയ്യാറെടുക്കവെയാണ് ഇത്തവണ വീണ്ടും രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് തീർത്തും യാദൃശ്ചികമായേക്കാം. വരുന്ന എഴാം തിയ്യതിയാണ് സിനിമ റിലീസ് പ്രഖ്യാപിചിട്ടുള്ളത്. എന്നാൽ പുതിയ സാഹചര്യത്തിൽ സിനിമ റിലീസ് ചെയ്യുന്നതിന്റെ ധാർ‌മികതയാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ചചെയ്യുന്നത്.

സംസ്ഥാനത്ത് നിപ പ്രതിരോധത്തിനായി ജാഗ്രതാ നിർദേശം ഉള്‍പ്പെടെ നില നിൽക്കുമ്പോൾ വീണ്ടും ഭീതി പരത്തുന്ന തരത്തിൽ സിനിമ റിലീസ് ചെയ്യുന്നതിരെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയാണ് അനുപമ ആനമങ്ങാട്. നിപ്പ ഭീതി വീണ്ടും പടരുന്ന സ്ഥിതിക്ക്, വൈറസ് മൂവീ റിലീസ് ഇപ്പോൾ ചെയ്യുന്നതിൽ ധാർമികമായ ഒരു പ്രശ്നമുണ്ടെന്ന് വ്യക്തിപരമായി തോന്നുന്നെന്നാണ് കുറിപ്പിലെ പരാമർശം. ആൾക്കൂട്ടത്തിരക്ക് ഉണ്ടാക്കും വിധമുള്ള സിനിമാറിലീസുകളും മറ്റു പരിപാടികളും എല്ലാം തന്നെ തത്കാലം മാറ്റിവെക്കുന്നതാവും നല്ലത്. മറ്റൊന്ന്, സിനിമയിൽ കാണിക്കുന്ന പലതും കൂടുതൽ പരിഭ്രാന്തി പടർത്താനും കാരണമായേക്കും എന്ന് ആശങ്കുയും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.

അനുപമ ആനമങ്ങാടിന്റെ പോസ്റ്റിന്റെ പൂർണരൂപം

ആഷിക് അബുവിനോടും ടീമിനോടും ഒരു അഭ്യർത്ഥനയുണ്ട്. നിപ്പ ഭീതി വീണ്ടും പടരുന്ന സ്ഥിതിക്ക്, വൈറസ് മൂവീ റിലീസ് ഇപ്പോൾ ചെയ്യുന്നതിൽ ധാർമികമായ ഒരു പ്രശ്നമുണ്ടെന്ന് വ്യക്തിപരമായി എനിക്കു തോന്നുന്നു. കയ്യിലുള്ള റിസോഴ്സസ് ആരോഗ്യ വകുപ്പിന്റെ കാമ്പെയ്നുകളെ സഹായിക്കാൻ ഉപയോഗപ്പെടുത്താൻ പറ്റുമെങ്കിൽ അതാവും ഉചിതം.

ഒന്നാമത്, ആൾക്കൂട്ടത്തിരക്ക് ഉണ്ടാക്കും വിധമുള്ള സിനിമാറിലീസുകളും മറ്റു പരിപാടികളും എല്ലാം തന്നെ തത്കാലം മാറ്റിവെക്കുന്നതാവും നല്ലത്. മറ്റൊന്ന്, സിനിമയിൽ കാണിക്കുന്ന പലതും കൂടുതൽ പരിഭ്രാന്തി പടർത്താനും കാരണമായേക്കും എന്ന് ആശങ്കയുണ്ട്.

ഇപ്പോൾ നമുക്കു വേണ്ടത് പരിഭ്രാന്തിയല്ല, ജാഗ്രതയാണ്. സിനിമയിൽ സ്വാഭാവികമായും ഉൾപ്പെടുത്തുന്ന വൈകാരികതയും രോഗബാധിതരുടെ ചുറ്റുപാടുകളും മറ്റും മറിച്ചൊരു ഇഫക്ട് ഉണ്ടാക്കിയേക്കില്ലേ?

I think it is ethical to postpone the movie release until we have this under control, and we will. I don’t know if this request will reach them somehow; just putting it here, hoping I won’t be the only one who feels this way.

എറണാകുളത്തെ യുവാവിന് നിപ തന്നെ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍