UPDATES

സോഷ്യൽ വയർ

‘ഇതാരാണ്’ നിവിന്‍ പോളിയെ ചൂണ്ടി കുട്ടിയുടെ ചോദ്യം, കുഞ്ഞ് ആരാധികയുടെ കിടിലൻ മറുപടി- വീഡിയോ

ധ്യാൻ ശ്രീനിവാസൻ സംവിധാനത്തിൽ നിവിൻ പോളിയെ നായകനാക്കി അജു വർഗ്ഗീസ് നിർമിച്ച ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. ഓണത്തിന് തീയ്യറ്ററുകളിൽ എത്തിയ ചിത്രം വിജയകരമായി മുന്നേറിക്കൊണ്ടിരിക്കെ അണിയറയിലെ രസകരമായ സംഭവങ്ങളിൽ ഒന്ന് പുറത്ത് വിട്ടിരിക്കുകയാണ് അജുവര്‍ഗ്ഗീസ്.

നിവിൻ പോളി തൊട്ടടുത്ത് നിൽക്കുമ്പോൾ, ‘ഈ ചേട്ടൻ ആരാണെന്ന്’ കുട്ടി ചോദിച്ചാൽ എങ്ങനെയിരിക്കും. അതാണ് വീഡിയോയുടെ ഉള്ളടക്കം. ചെന്നൈയിൽ ലവ് ആക്ഷന്‍ ഡ്രാമയുടെ സെറ്റിൽ വച്ചുണ്ടായതാണ് രസരകമായ സംഭവം.

നിവിൻ പോളിയുടെ ആരാധികയായ കൊച്ചുകുട്ടി തന്റെ കൂട്ടുകാരിയെയും കൂട്ടി താരത്തിന്റെ ഓട്ടോഗ്രാഫിനായി അരികിൽ ചെല്ലുന്നു. ഓട്ടോഗ്രാഫ് നൽകുന്ന താരത്തിന്റെ അടുത്തുനിന്ന് കുടെയെത്തിയ പെൺകുട്ടി ചോദിക്കുന്നു, ‘ഇതാരാണ്’. നിഷ്കളങ്കമായ ചോദ്യത്തിന് മുന്നിൽ അവിടെ ഉണ്ടായിരുന്നവർ സ്തംഭിച്ച് നിന്നു.

 

View this post on Instagram

 

ഞാൻ ആരാണെന്ന് ??? Shooting location scenes, Chennai

A post shared by Aju Varghese (@ajuvarghese) on

എന്നാൽ, കുട്ടുകാരിക്ക് മറപടി അരാധിക തന്നെ നൽകി. ‘ഇത് ഹീറോ’ എന്നായിരുന്നു കൂട്ടുകാരിക്ക് പെൺകുട്ടി നൽകുന്ന മറുപടി. ഇതൊക്കെ കണ്ട് അമ്പരന്നു നിൽക്കുന്ന നിവിൻ പോളിയും സംഭവത്തിൽ ഇടപെട്ടു. നിവിന്റെ ഡയലോഗ് ‘ഞാൻ ആരാണെന്ന്’. തന്റെ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് പേജുകളിലാണ് അജു വർഗീസ് വീഡിയോ പങ്കുവച്ചത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍