UPDATES

സോഷ്യൽ വയർ

ഉപദേശം രാഹുലിനോട് വേണ്ട പിണറായിയോട് മതിയെന്ന് പി സി വിഷ്ണുനാഥ്; ചെയ്യാമെന്ന് എന്‍എസ് മാധവന്റെ മറുപടി

പണിയൊന്നുമില്ലാത്ത രാഹുല്‍ ഗാന്ധി വയനാട്ടില്‍ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നാണ് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തത്‌

ഇപ്പോള്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത രാഹുല്‍ ഗാന്ധി വയനാട്ടില്‍ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന എന്‍ എസ് മാധവന്റെ ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. വെള്ളപ്പൊക്ക ദുരിതാശ്വാസം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പിണറായി വിജയനെ ഉപദേശിക്കാനാണ് വിഷ്ണുനാഥ് മാധവനോട് പറയുന്നത്. ഇതിന് അദ്ദേഹം ചെയ്യാമെന്നും മറുപടി പറയുന്നുണ്ട്.

ഓഗസ്റ്റ് 13നാണ് എന്‍ എസ് മാധവന്‍ രാഹുലിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. ‘തെരക്കാണെന്ന് നടിയ്ക്കുന്നത് രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണം. അദ്ദേഹത്തിന് ഇപ്പോള്‍ ജോലിയൊന്നുമില്ല, വീട്ടിലേക്ക് തിരിച്ചെത്തുന്നത് കാത്തിരിക്കാന്‍ ഭാര്യയും കുട്ടികളുമില്ല. വയനാട്ടില്‍ തന്നെ തുടര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിക്കണം. ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക എംഎല്‍എമാരില്‍ നിന്നും അദ്ദേഹം അത് പഠിക്കണം.’ എന്നാണ് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.

‘രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ പാര്‍ലമെന്റ് മണ്ഡലമായ വയനാട്ടിലേക്ക് വന്നു. വയനാട്ടിലെയും മലപ്പുറത്തെയും 15 ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ വെള്ളപ്പൊക്ക ദുരിതബാധിതരെ സന്ദര്‍ശിക്കുകയും ചെയ്തു. ജില്ലാ കളക്ടര്‍മാരുമായും ജനപ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി’ എന്നായിരുന്നു വിഷ്ണുനാഥ് ഇതിന് ആദ്യം നല്‍കിയ മറുപടി. ‘അദ്ദേഹം ഉടന്‍ തന്നെ വീണ്ടും വയനാട്ടിലെത്തും. എന്‍ എസ് മാധവന്‍ പരാമര്‍ശിച്ച ശശീന്ദ്രനും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇടതുപക്ഷ ചിന്തകനായ എന്‍ എസ് മാധവന്‍ പിണറായി വിജയനെ ഉപദേശിക്കണം’ എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്.

ഇതിന് മറുപടിയായാണ് മാധവന്‍ ചെയ്യാമെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ച വേലപ്പന്‍ നായരുടെ ശമ്പളം ഒരു ലക്ഷത്തി പതിനായിരം രൂപയായി നിശ്ചയിച്ച ഉത്തരവിന്റെ പകര്‍പ്പ് ഒരാള്‍ ഈ ട്വീറ്റുകള്‍ക്ക് താഴെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുകൂടി ഒന്ന് ചോദിക്കാമോ സര്‍ എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

 

 

also read:പ്രളയകാലത്തിന്റെ ഓമനയായി മനുഷ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഈ കൊച്ചുമിടുക്കിക്ക് ‘വല്യ സ്‌പോര്‍ട്‌സുകാരി’യാകണം; ഇപ്പോള്‍ വേണ്ടത് ഒരു വീടാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍