UPDATES

സോഷ്യൽ വയർ

ഇടത് റാലികണ്ട് അമിത് ഷാ വയനാട് ചൈനയിലാണെന്ന് പറയുമോ: എൻ എസ് മാധവൻ

വയനാട്ടിൽ കഴിഞ്ഞ ദിവസം ഇടത് പക്ഷം നടത്തിയ റാലിയുടെ ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു എൻ എസ് മാധവന്റെ ട്വീറ്റ്.

വയനാട്ടിലെ യുഡിഎഫ് റാലിയെ വിമർശിച്ച ബിജെുപി അധ്യക്ഷന്റെ നടപടിയെ പരിഹസിച്ച് എൻ എസ് മാധവൻ. ഈ മാസം നാലിന് വയനാട്ടിൽ പ്രകടനപത്രിക സമർപ്പിക്കാൻ എത്തിയ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ കണ്ടാൽ യുഡിഎഫ് പാകിസ്താനിൽ ആണ് റാലി നടത്തിയ റാലിയതെന്ന് തോന്നുമെന്ന പരാമർശത്തെയാണ് എഴുത്തുകാരൻ വിമർ‌ശിച്ചത്.

വയനാട്ടിൽ കഴിഞ്ഞ ദിവസം ഇടത് പക്ഷം നടത്തിയ റാലിയുടെ ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു എൻ എസ് മാധവന്റെ ട്വീറ്റ്. ഇടതുപക്ഷത്തിന്‍റെ റാലി കണ്ടാൽ വയനാട് ചൈനയിലാണെന്ന് അമിത് ഷാ പറയുമെന്നും എൻ എസ് മാധവൻ ട്വീറ്റിൽ പറയുന്നു. ഫോട്ടോയ്ക്കൊപ്പം ഒറ്റവരിമാത്രമാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിട്ടുള്ളത്.

അതേസമയം, അമിത് ഷായുടെ വയനാടിനെതിരായ പരാമർശം വർഗ്ഗീയമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും കാട്ടി മുസ്ലീം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ വയനാടിനെക്കുറിച്ചുള്ള പാകിസ്ഥാൻ പരാമർശത്തിൽ മാപ്പ് പറയില്ലെന്നാണ് അമിത് ഷായുടെ നിലപാട്. പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗി അദിത്യ നാഥും വിദ്വേഷ പരാമർശവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ വ്യാപക വിമർശനമാണ് ഉയർന്നിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍