UPDATES

സോഷ്യൽ വയർ

ഐസിയുവിലെ ടിക് ടോക് വീഡിയോ പാരയായി, നഴ്സുമാരോട് നിർബന്ധിത അവധി നിർദേശിച്ച് അധികൃതർ

ജില്ലാ മെഡിക്കൽ ഓഫീസറുടെ  റിപ്പോര്‍ട്ട് പ്രകാരം ജില്ലാ മജിസ്ട്രേറ്റാണ് നഴ്സ്മാരോട് അവധിയിൽ പ്രവേശിക്കാൻ ഉത്തരവിട്ടത്.

ഒഡീഷയിലെ മാല്‍കാംഗിരി ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ വച്ച് നഴ്സുമാർ ടിക് ടോക് വീഡിയോ പകർത്തിയ സംഭവത്തിൽ നടപടിയുമായി അധികൃതർ. വീഡിയോയിൽ ഉൾപ്പെട്ട നാലു നഴ്സുമാരോടും നിർബന്ധിത അവധിയിൽ പ്രവേശിക്കാനാണ് അധികൃതരുടെ നിർദേശം. നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തിൽ നടത്തിയ നടപടി കൃത്യവിലോപമാണെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ  റിപ്പോര്‍ട്ട് പ്രകാരം ജില്ലാ മജിസ്ട്രേറ്റാണ് നഴ്സ്മാരോട് അവധിയിൽ പ്രവേശിക്കാൻ ഉത്തരവിട്ടത്.

തീവ്രപരിചരണ വിഭാഗത്തിനുള്ളില്‍ നഴ്‌സുമാര്‍ യൂണിഫോമില്‍ നടത്തിയ ടിക് ടോക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായതിന് പിന്നാലെയായിരുന്നു നടപടി. ടിക്ക് ടോക്ക് വീഡിയോ പകര്‍ത്തിയ നഴ്‌സുമാര്‍രുടെ നടപടി നിരുത്തരവാദപരമാണെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ഇതോടെ ജില്ല മെഡിക്കല്‍ ഓഫീസര്‍ ജീവനക്കാർക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു. വീഡിയോയില്‍ ആശുപത്രിയിലെ രോഗികളേയും കാണാന്‍ കഴിയുന്നുണ്ട്. അശുപത്രിയില്‍ ചികിത്സക്കെത്തിയ കുട്ടിയേയും നഴ്സുമാർ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഒഢീഷയിൽ തന്നെ ശിശുമരണ നിരക്കില്‍ ഏറെ മുന്നിലുള്ള സ്ഥലമാണ് മാല്‍ക്കാങ്കിരി. ഇത്തരം സാഹചര്യങ്ങൾ നില നിൽക്കെയായിരുന്നു
അതീവ ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുക്കളെ ചികിത്‌സിക്കുന്ന യൂണിറ്റിൽ‌ നഴ്‌സുമാരുടെ ആട്ടവും പാട്ടും നടന്നത്. സംഭവത്തില്‍ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണവും പ്രഖ്യാപിക്കുകയായിരുന്നു.

ആശുപത്രിക്കുള്ളില്‍ നഴ്‌സുമാരുടെ ടിക് ടോക്ക്; അന്വേഷണം പ്രഖ്യാപിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍