UPDATES

സോഷ്യൽ വയർ

മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ചു; ഭിന്ന ജാതിക്കാര്‍ പ്രണയിച്ചതിന് നാട്ടുകൂട്ടത്തിന്റെ ശിക്ഷാവിധി

വ്യത്യസ്ത ജാതിയിലുള്ളവര്‍ പ്രണയിച്ചതിന് നാട്ടുകൂട്ടത്തിന്റെ വിധിപ്രകാരം മൊട്ടയടിച്ച് തൊരുവിലൂടെ നടത്തിച്ചു. ഒഢീഷയിലെ മയൂര്‍ബഞ്ജിലെ മാണ്ഡുവയിലാണ് സംഭവം.

വ്യത്യസ്ത ജാതിയിലുള്ളവര്‍ പ്രണയിച്ചതിന് നാട്ടുകൂട്ടത്തിന്റെ വിധിപ്രകാരം മൊട്ടയടിച്ച് തൊരുവിലൂടെ നടത്തിച്ചു. ഒഢീഷയിലെ മയൂര്‍ബഞ്ജിലെ മാണ്ഡുവയിലാണ് സംഭവം.

കരഞ്ജിയയില്‍ നിന്നുള്ള യുവാവ് മാണ്ഡുവയില്‍ താമസിക്കുന്ന പെണ്‍സുഹൃത്തിനെ കാണാനെത്തിയതായിരുന്നു. ഈ സമയം ഗ്രാമവാസികള്‍ ഇരുവരേയും പിടികൂടി നാട്ടുകൂട്ടത്തിന്റെ മുന്‍പിലെത്തിച്ചു. നാട്ടുകൂട്ടത്തിന്റെ തീരുമാന പ്രകാരം ഗ്രാമവാസികള്‍ പ്രണയിതാക്കളെ മൊട്ടയടിക്കുകയും നിരത്തിലൂടെ നടത്തിക്കുകയും ചെയ്തു. ഇതിന്റെ മൊബൈല്‍ ദൃശ്യങ്ങല്‍ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

പോലീസ് എത്തിയതിന് ശേഷമാണ് ഇവര്‍ മോചിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ക്കെതിരെ കേസെടുത്തു.

കൃത്യത്തിലുള്‍പ്പെട്ട 3 പേര്‍ പിടിയിലായതായും മറ്റുള്ളവര്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍