UPDATES

സോഷ്യൽ വയർ

‘ആ മേക്കോവറിന് വേണ്ടി ലാലേട്ടന്‍ സഹിച്ച വേദനയെങ്കിലും ഓര്‍ക്കണം’: ഒടിയന് പിന്തുണയുമായി മേജർ രവി

നേരത്തെ നടന്മാരായ നീരജ് മാധവ്, ഉണ്ണി മുകുന്ദൻ, തീവണ്ടിയിലെ നായിക സംയുക്ത തുടങ്ങിയവരും ഒടിയൻ സിനിമയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.

മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന് നേരെ നടക്കുന്ന ഡീഗ്രേഡിങ്ങിനെതിരെ പ്രതികരിച്ച് സംവിധായകനും നടനുമായ മേജര്‍ രവി. ഒടിയന്‍ ഒരു ക്ലാസ് ചിത്രമാണെന്നും അമിതമായ പ്രചാരണമാണ് ചില ആരാധകരെ നിരാശപ്പെടുത്തിയതെന്നും നെഗറ്റിവിറ്റി പരത്തി ഒരു ചിത്രത്തെ കൊല്ലരുതെന്നും മേജര്‍ രവി ഫെയ്​സ്ബുക്കിൽ കുറിച്ചു. ഒടിയന്‍ മാണിക്യനാവാന്‍ മോഹന്‍ലാല്‍ നടത്തിയ മേക്കോവറിന് പിന്നിലുള്ള വേദനയെങ്കിലും ഓര്‍ക്കണമെന്നും മേജര്‍ രവി തന്റെ കുറിപ്പില്‍ പറയുന്നു. നേരത്തെ നടന്മാരായ നീരജ് മാധവ്, ഉണ്ണി മുകുന്ദൻ, തീവണ്ടിയിലെ നായിക സംയുക്ത തുടങ്ങിയവരും ഒടിയൻ സിനിമയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.

ലോക വ്യാപകമായി റിലീസ് ചെയ്ത ഒടിയന്റെ ആദ്യ പ്രതികരണം പുറത്തു വന്നത് മുതൽ . മോഹൻലാൽ ഫാൻസ്‌ ചിത്രത്തിൽ ഒട്ടും തൃപ്‌തരല്ല എന്ന് റിപ്പോട്ടുകൾ ഉണ്ടായിരുന്നു.

ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാർ മേനോന്റെ ഫേസ്ബുക് പേജിൽ മോഹൻലാൽ ഫാൻസ്‌ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. “ഒടിയൻ കണ്ടു, ശ്രീകുമാർ മേനോനോട് ഒരേയൊരു അഭ്യർത്ഥന മേലിൽ ഇനി പടം പിടിക്കരുത്.””ശ്രീകുമാർ മേനോനോട് ഒരു അപേക്ഷ ഉണ്ട് രണ്ടാമൂഴം താങ്കൾ ഉപേക്ഷിക്കണം” തുടങ്ങീ പുലർച്ചെ ഉറക്കം കളഞ്ഞു പടം കാണാൻ പോയതിന്റെ അമർഷം വരെ ഫാൻസുകാർ കമന്റുകളിൽ പ്രകടിപ്പിക്കുന്നുണ്ട്.

അതെ സമയം തനിക്കെതിരെ ആക്രമണം നടത്തുന്നവർ മുഴുവൻ മോഹൻലാൽ ഫാൻസ് ആണെന്ന് താൻ കരുതുന്നില്ലെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. വളരെ പ്ലാൻഡ് ആയിട്ടുള്ള ആക്രമണമാണ് അവ. ഇത് മലയാള സിനിമയിൽ കാണുന്ന ഒരു പുതിയ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ തോൽപിച്ചു കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അവർ അനുഭവിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ഇത് കൂവിത്തോൽപ്പിക്കലായിരുന്നു. എന്നാൽ ഇപ്പോൾ കുറെക്കൂടി എളുപ്പമുള്ള സോഷ്യൽ മീഡിയ കമന്റുകളാണ് ആയുധം.

സിനിമയുടെ ആദ്യപ്രദർശനം തുടങ്ങി ടൈറ്റിൽ പ്രത്യക്ഷപ്പെടുമ്പോൾ മുതൽ ക്ലൈമാക്സ് മോശമാണെന്ന് കമന്റുകൾ വരാൻ തുടങ്ങിയിരുന്നെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ ഒരു താരത്തെയോ സംവിധായകനെയോ മാത്രമല്ല ഇൻഡസ്ട്രിയെ മൊത്തം ബാധിക്കുന്നുണ്ടെന്ന് ഒടിയനെ ആക്രമിക്കുന്നവർ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ പടം വരുമ്പോൾ മറ്റേയാൾ തോൽപ്പിക്കുകയും മറ്റേയാളുടെ പടം വരുമ്പോൾ ഇയാൾ തോൽപ്പിക്കുകയും ചെയ്യുന്നത് ഇൻഡസ്ട്രിയെ തോൽപ്പിക്കലാണ്.

പണ്ട് കൂവാൻ ആളുകളെ കൂലിക്ക് എടുക്കുന്ന പ്രവണത നിലനിന്നിരുന്നു. ഇപ്പോൾ സൈബർ ആക്രമണങ്ങൾക്കു വേണ്ടിയാണ് കൂലിക്കെടുക്കുന്നത്. പലരും വ്യാജ പ്രൊഫൈലുകളാണ് പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുന്നത്.

കുടുംബ പ്രേക്ഷകര്‍ക്കു കൂടി ആസ്വദിക്കാവുന്ന സിനിമയാണിത്. ഈ പ്രകേഷകർ ആദ്യദിനങ്ങളിൽ തിയറ്ററിലെത്തണമെന്നില്ലെന്നും ശ്രീകുമാർ മേനോൻ ചൂണ്ടിക്കാട്ടി.

മേജർ രവിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

പല കാരണങ്ങള്‍ കൊണ്ടും കുറച്ച് നാളായി ഫെയ്‌സ്ബുക്കില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ഒടിയന്‍ കണ്ടതിനുശേഷം ചിത്രത്തെക്കുറിച്ച് എനിക്കെന്താണ് തോന്നിയത് എന്ന് പറയാന്‍ വീണ്ടും തിരിച്ചുവരണമെന്ന് തോന്നി. ഒടിയന്‍ എന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള ഗൃഹാതുരതയെ മടക്കി തന്ന ഒരു ക്ലാസ് സിനിമയാണ് ഒടിയന്‍. ലാല്‍ സാറിന്റെയും ടീമിന്റെയും വളരെ മികച്ച പരിശ്രമം. അമിതമായ പ്രൊമോഷന്‍, അത് പ്രേക്ഷകരെ അവരുടെ ഭാവനയുടെ അങ്ങേയറ്റത്ത് കൊണ്ടെത്തിച്ചു. അതായിരിക്കാം ചില ആരാധകരെ നിരാശപ്പെടുത്തിയത്. നെഗറ്റിവിറ്റി കൊണ്ട് ഒരു ചിത്രത്തെ കൊല്ലരുത്. ആ മേക്കോവറിന് വേണ്ടി ലാലേട്ടന്‍ സഹിച്ച വേദന എങ്കിലും ഓര്‍ക്കുക. എല്ലാ വിജയങ്ങളും നേരുന്നു. ഇതൊരു ക്ലാസ് ചിത്രമാണ്.

മറ്റനേകം അന്ധ വിശ്വാസങ്ങളെ പോലെ വൈദ്യുതിയുടെ വരവോടെ അവസാനിച്ച ഒരു ജാതീയ മനോരോഗമായിരുന്നു ‘ഒടിയൻ’ എന്ന മിത്ത്

https://www.azhimukham.com/social-wife-odiyan-world-record-collection-first-day-reply-to-haters/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍