UPDATES

സോഷ്യൽ വയർ

ഒടിയൻ പാളിയോ? ശ്രീകുമാർ മേനോന്റെ ഫേസ്ബുക് പേജിൽ മോഹൻലാൽ ഫാൻസിന്റെ പൊങ്കാല

ശ്രീകുമാർ മേനോനോട് ഒരു അപേക്ഷ ഉണ്ട് രണ്ടാമൂഴം താങ്കൾ ഉപേക്ഷിക്കണം

ലോക വ്യാപകമായി റിലീസ് ചെയ്ത ഒടിയന്റെ ആദ്യ പ്രതികരണം പുറത്തു വന്നു തുടങ്ങി. ബി ജെ പി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താൽ വക വെക്കാതെ കേരളത്തിൽ രാവിലെ 4 .30 മുതൽ ഒടിയൻ പ്രദർശനം ആരംഭിച്ചിരുന്നു. എന്നാൽ മോഹൻലാൽ ഫാൻസ്‌ ചിത്രത്തിൽ ഒട്ടും തൃപ്‌തരല്ല എന്നാണു ചില ഫേസ്ബുക് പോസ്റ്റുകളും കമന്റുകളും ചൂണ്ടി കാണിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാർ മേനോന്റെ ഫേസ്ബുക് പേജിൽ മോഹൻലാൽ ഫാൻസ്‌ ഇതിനോടകം തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നുണ്ട്. “ഒടിയൻ കണ്ടു, ശ്രീകുമാർ മേനോനോട് ഒരേയൊരു അഭ്യർത്ഥന മേലിൽ ഇനി പടം പിടിക്കരുത്.”
” ശ്രീകുമാർ മേനോനോട് ഒരു അപേക്ഷ ഉണ്ട് രണ്ടാമൂഴം താങ്കൾ ഉപേക്ഷിക്കണം” തുടങ്ങീ പുലർച്ചെ ഉറക്കം കളഞ്ഞു പടം കാണാൻ പോയതിന്റെ അമർഷം വരെ ഫാൻസുകാർ കമന്റുകളിൽ പ്രകടിപ്പിക്കുന്നുണ്ട്.

നടൻ മോഹൻലാലിന്റെ പേജിലും ചിലർ തങ്ങളുടെ നിരാശ പങ്കു വെക്കുന്നുണ്ട്.

സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് എത്തിയിരുന്നു. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തും എന്ന് പറയുന്ന ബിജെപി കേരളത്തിന്‍റെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് പ്രധാനമായും ഫാന്‍സ് രൂക്ഷമായ കമന്‍റുകള്‍ നടത്തുന്നത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ വ്യാഴാഴ്ച നാലുമണിയോടെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്.

ഒടിയന്റെ റിലീസ് ദിവസം തന്നെ അപ്രതീക്ഷിതമായി ബിജെപി നടത്തിയ ഹര്‍ത്താലിനെ തുറന്ന് എതിര്‍ത്ത് സിനിമയുടെ രചയിതാവ് ഹരികൃഷ്ണനും രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ സിനിമപ്രേമികള്‍ ഒന്ന് മനസുവെച്ചാല്‍ നാളത്തെ ഹര്‍ത്താലിനെ ചെറുത്തുതോല്‍പ്പിക്കാന്‍ പറ്റും എന്ന് ഹരികൃഷ്ണന്‍ പറഞ്ഞിരുന്നു. #Stand_With_Odiyan എന്ന ഹാഷ് ടാഗ് ക്യാംപെയിനും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആരംഭിച്ചിരുന്നു.

37 രാജ്യങ്ങളിലായി 3500 കേന്ദ്രങ്ങളിലായിരുന്ന റിലീസ്. എന്നാൽ ഹർത്താലിന്റെ പശ്ചാത്തലത്തിൽ ചില തിയ്യേറ്ററുകളിലെ ഷോ മാറ്റിവച്ചു. സുരക്ഷാ പ്രശ്നമുള്ളതിനാൽ വൈകീട്ട് ആറ് മണിക്ക് ശേഷം ചിത്രം പ്രദർശിപ്പിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍