UPDATES

സോഷ്യൽ വയർ

‘ലൂസിഫർ യാതൊരു പ്രത്യേകതയുമില്ലാത്ത ഒരു കൊച്ചു ചിത്രമെന്ന് പൃഥ്വിരാജ്’: ഒടിയന്റെ ട്രോളർമാർ ലൂസിഫറിനെയും പിടികൂടിയപ്പോൾ

ഒടിയന്‍ റിലീസിനു മൂന്ന് ദിവസം മുന്നേ പ്രീ ബിസിനസിലൂടെ 100 കോടി സ്വന്തമാക്കിയെന്ന റിപോര്‍ട്ടുകളെ കളിയാക്കി ട്രോളന്‍മാര്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

ആരാധകര്‍ ഏറെ കാത്തിരുന്ന ഒടിയന്‍ തിയ്യേറ്ററുകളിൽ രണ്ടാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോൾ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ തുടരുകയാണ്. സിനിമയുടെ റിലീസ് സംബന്ധിച്ച പോസ്സ്റ്റര്‍ ഫേയ്‌സ്ബുക്കില്‍ ഇട്ട സംവിധായകന്‍ വിഎ ശ്രീകുമാറിന്റെ കമന്റ് ബോക്‌സില്‍ അസഭ്യ വര്‍ഷമാണ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നത്. ഒരുപാട് പ്രതീക്ഷ നല്‍കി വഞ്ചിച്ചു എന്ന തരത്തിലാണ് മിക്കവരും സിനിമയെ വിലയിരുത്തി പോസ്റ്റിട്ടത്.

ഒടിയന്റെ റിലീസ് ദിവസം ആയ ഇന്നലെ ബി ജെ പി നടത്തിയ ഹർത്താലും ട്രോളുകളിൽ ഇടം പിടിക്കുന്നുണ്ട്. ഹര്‍ത്താലിനെയും ഒടിയനെയും വെച്ച് നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്. റിലീസിന് മുമ്പുള്ള പ്രമോഷനെ കളിയാക്കിയാണ് ട്രോളുകള്‍ ഏറെയും.

ഒടിയന്‍ റിലീസിനു മൂന്ന് ദിവസം മുന്നേ പ്രീ ബിസിനസിലൂടെ 100 കോടി സ്വന്തമാക്കിയെന്ന റിപോര്‍ട്ടുകളെ കളിയാക്കി ട്രോളന്‍മാര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ചിത്രം പ്രീ ബിസിനസിലൂടെ 100 കോടി സ്വന്തമാക്കിയെന്ന് സംവിധായകന്‍ ശ്രീ കുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. സൗത്ത് ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വം. സാറ്റലൈറ്റ് റൈറ്റ്‌സ്, ഹിന്ദി തെലുങ്ക്, തമിഴ് റൈറ്‌സ്, ജിസിസി റൈറ്‌സ്, ഓഡിയോ റൈറ്‌സ്, തീയറ്റര്‍ അഡ്വാന്‍സ് , ജിസിസി തീയറ്റര്‍ ബുക്കിംഗ് അഡ്വാന്‍സ് എല്ലാം കൂടി ചേര്‍ത്താണ് പടം 100 കോടിയുടെ മുകളില്‍ പ്രീ റിലീസ് ബിസിനസ് നേടിയിരിക്കുന്നത് എന്ന് ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെട്ടത്.

ഇതിനു പുറമെ ചിത്രം 5 ഓസ്കർ വരെ നേടും എന്നും, മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച നാഴികക്കല്ല് ആയി മാറുമെന്നും ശ്രീകുമാർ മേനോൻ അടക്കമുള്ളവർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ചിത്രം തിയേറ്ററുകളിൽ എത്തിയ ശേഷം അണിയറ പ്രവർത്തകരുടെ ഈ അവകാശ വാദങ്ങൾ ഒന്നും സിനിമയിൽ കണ്ടില്ലെന്ന വിമർശനം ആണ് ആരാധകർ പ്രധാനമായും ഉന്നയിക്കുന്നത്.

ഒടിയൻ സിനിമക്ക് സംഭവിച്ചത് അത് അർഹിക്കുന്നതിലും അപ്പുറമുള്ള വ്യാപകമായ പ്രഖ്യാപനങ്ങളും ഹൈപ്പും തന്നെയാണ് എന്ന അഭിപ്രായം ശക്തമായ സാഹചര്യത്തിൽ മോഹൻലാലിന്റെ അടുത്ത ബിഗ് റിലീസ് ആയ  ലൂസിഫറിന്റെ സംവിധായകൻ പൃഥ്വിരാജിനെയും ട്രോളര്മാര് വെറുതെ വിടുന്നില്ല. നേരത്തെ രണ്ടാം പകുതിയിൽ മഞ്ജു വാര്യരുടെ മാസ്സ് ഡയലോഡ് ഉണ്ടെന്നു സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, ഇതിനെ കുറിച്ചും വ്യാപകമായി ട്രോളുകൾ ഇറങ്ങുന്നുണ്ട്.

ട്രോളുകൾ കാണാം :

മറ്റനേകം അന്ധ വിശ്വാസങ്ങളെ പോലെ വൈദ്യുതിയുടെ വരവോടെ അവസാനിച്ച ഒരു ജാതീയ മനോരോഗമായിരുന്നു ‘ഒടിയൻ’ എന്ന മിത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍