UPDATES

സോഷ്യൽ വയർ

വേറെയാരും പാടിയിട്ടുണ്ടാവില്ല ഇത്ര മാധുര്യത്തോടെ ലതാ മങ്കേഷ്‌കറിന്റെ ഈ ഹിറ്റ് ഗാനം-വീഡിയോ

ഇവരുടെ മധുരകരമായ ശബ്ദത്തിന് ധാരാളം ആരാധകരെയാണ് ലഭിച്ചിരിക്കുന്നത്.

പഴയ ക്ലാസിക് ഗാനങ്ങള്‍ പുതിയ ഭാവത്തിലിറക്കി ആളുകളിലേക്കെത്തിക്കുന്ന രീതി ഇപ്പോഴുണ്ട്. എന്നാല്‍ ഇത്തരത്തിലൊന്നുമല്ലാതെ ലതാ മങ്കേഷ്‌കറിന്റെ ഒരു ഗാനം ഇപ്പോള്‍ ആളുകള്‍ ആഘോഷിക്കുകയാണ്. അതിന് കാരണം പശ്ചിമ ബംഗാളിലെ പ്രായമായൊരു സ്ത്രീയാണ്.

1972 ല്‍ ഇറങ്ങിയ ഷോര്‍ എന്ന ബോളിവുഡ് ചിത്രത്തിലെ എക് പ്യാര്‍ കാ നഗ്മ ഹെ എന്ന ഗാനമാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുന്നത്. ലതാ മങ്കേഷ്‌കര്‍ ആലപിച്ചതിന് പുറമെ ലക്ഷ്മികാന്ത് പ്യാരേലാല്‍ സംഗീതം നല്‍കി എന്നതും ഈ പാട്ടിന്റെ സവിശേഷതയാണ്.

പശ്ചിമ ബംഗാളിലെ രണാഘട്ട് റയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വളരെ സാധാരണക്കാരിയായ ഒരു സ്തീയാണ് പാട്ട് പാടിയിരിക്കുന്നതെന്ന് ഈ വീഡിയോയില്‍നിന്ന് മനസിലാവും. എന്നാല്‍ ഇവരുടെ മധുരകരമായ ശബ്ദത്തിന് ധാരാളം ആരാധകരെയാണ് ലഭിച്ചിരിക്കുന്നത്. 2.4 മില്യാണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധം: മൂന്ന് പേര്‍ക്ക് നൂറ് ചാട്ടവാറടിയും അഞ്ച് വര്‍ഷം തടവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍