UPDATES

സോഷ്യൽ വയർ

‘റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും ബോളിവുഡിലേക്ക്’; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഗായികയുടെ വളര്‍ച്ച

4500 ല്‍ ക്കൂടുതല്‍ ഷെയറുകളുള്ള പോസ്റ്റില്‍ ഇവരെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വരുന്നത്.

ലതാമങ്കേഷ്‌കറിന്റെ ഗാനം റെയില്‍വെ സ്‌റ്റേഷനിലിരുന്ന പാടി സോഷ്യല്‍ മീഡിയയുടെ പ്രശംസ നേടിയ പ്രായമായ സ്ത്രീ ബോളിവുഡില്‍ പാട്ടിന് അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ അവര്‍ സ്റ്റുഡിയോയില്‍ പാടുന്ന വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബോളിവുഡിലേക്ക്, പ്രചോദനമാണ് നിങ്ങളുടെ വഴികള്‍ എന്ന ക്യാപ്ഷനോടെയുള്ള
വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലോക് ക്യാ കെഹേങ്കെ എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോ പങ്കുവെച്ചത്. 4500 ല്‍ ക്കൂടുതല്‍ ഷെയറുകളുള്ള പോസ്റ്റില്‍ ഇവരെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വരുന്നത്.

1972 ല്‍ ഇറങ്ങിയ ഷോര്‍ എന്ന ബോളിവുഡ് ചിത്രത്തിലെ എക് പ്യാര്‍ കാ നഗ്മ ഹെ എന്ന ഗാനം പശ്ചിമ ബംഗാളിലെ രണാഘട്ട് റയില്‍വേ സ്റ്റേഷനില്‍ ഇവര്‍ പാടുന്ന വീഡിയോയിലൂടെയാണ് ഈ ഗായികയെ പുറംലോകം അറിയുന്നത്. 2.4 മില്യാണ്‍ ആളുകളാണ് അന്ന് ആ വീഡിയോ കണ്ടത്.

Read More :വേറെയാരും പാടിയിട്ടുണ്ടാവില്ല ഇത്ര മാധുര്യത്തോടെ ലതാ മങ്കേഷ്‌കറിന്റെ ഈ ഹിറ്റ് ഗാനം-വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍